Wednesday, October 17, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 12.12 AM

തീവണ്ടി യാത്രക്കാരനെ ബിസ്‌ക്കറ്റ്‌ നല്‍കി മയക്കി കവര്‍ച്ച

uploads/news/2018/09/251241/1.jpg

കാസര്‍ഗോഡ്‌: തീവണ്ടി യാത്രക്കാരനായ യുവാവിനെ മയക്ക്‌ ബിസ്‌കറ്റ്‌ നല്‍കി മയക്കി കിടത്തിയ ശേഷം സ്വര്‍ണ്ണമോതിരവും പണവും കവര്‍ന്നു. പാലക്കാട്‌ അകത്തേത്തറ സ്വദേശി അരുണ്‍(25) ആണ്‌ കവര്‍ച്ചയ്‌ക്കിരയായത്‌. അരുണിനെ കാസര്‍ഗോഡ്‌ ജനറല്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.
ഹാപ്പ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു അരുണ്‍. 19ന്‌ ജോലി തേടി മുംബൈയിലേക്ക്‌ പോയതായിരുന്നു. ജോലി ലഭിക്കാത്തതിനാല്‍ നാട്ടിലേക്ക്‌ തിരികെ വരാനായി ഞായറാഴ്‌ച രാവിലെ മുംബൈയില്‍ നിന്ന്‌ ഹാപ്പ എക്‌സ്പ്രസില്‍ കയറിയതായിരുന്നു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. തീവണ്ടി ഗോവക്കെത്തുന്നതിന്‌ മുമ്പായി ഹിന്ദി സംസാരിക്കുന്ന ഒരാളെ പരിചയപ്പെട്ടിരുന്നുവത്രെ. ഇയാള്‍ നല്‍കിയ ബിസ്‌കറ്റ്‌ കഴിച്ച ശേഷം ബോധം നഷ്‌ടപ്പെടുകയായിരുന്നുവെന്നും കാസര്‍ഗോട്ടെത്തിയപ്പോഴാണ്‌ ബോധം വന്നതെന്നും അരുണ്‍ പറയുന്നു. തുടര്‍ന്ന്‌ ആര്‍.പി.എഫിന്‌ പരാതി നല്‍കി.
ഒന്നര പവന്‍ തൂക്കം വരുന്ന മോതിരം, വാച്ച്‌, രണ്ടായിരം രൂപയും എ.ടി.എം. കാര്‍ഡും അടങ്ങിയ പേഴ്‌സ് എന്നിവയാണ്‌ നഷ്‌ടപ്പെട്ടതെന്ന്‌ അരുണിന്റെ പരാതിയില്‍ പറയുന്നു.

Ads by Google
Advertisement
Tuesday 25 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW