Monday, December 17, 2018 Last Updated 56 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 12.12 AM

ആനയെ വാങ്ങി തോട്ടി ഇല്ലായെന്ന പഴമൊഴി കണ്ണുര്‍ വിമാനത്താവളം റോഡിന്റെ കാര്യത്തില്‍ യഥാര്‍ത്ഥ്യമാവുന്നു

uploads/news/2018/09/251239/1.jpg

മട്ടന്നൂര്‍: ആനയെ വാങ്ങി തോട്ടി ഇല്ലയെന്ന്‌ പഴമൊഴി കണ്ണുര്‍ വിമാനത്താവളത്തിന്റെ കാര്യത്തിലും യഥാര്‍ത്ഥ്യമാവുന്നു. 2000 കോടി രൂപ ചിലവഴിച്ച്‌ നിര്‍മ്മിക്കുന്ന കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണുരിനാണ്‌ ഈ ഗതി. നവംബര്‍ മാസത്തോടെ വാണിജ്യാടിസ്‌ഥാനത്തില്‍ വിമാന സര്‍വീസ്‌ നടത്താന്‍ തിടുക്കം കാണിക്കുമ്പോളും വിമാനത്താവളത്തില്‍ എത്തിചേരുന്ന റോഡ്‌ പഴയപടി തന്നെ .റോഡ്‌ വികസനം കടലാസിലും സര്‍വേയിലും കുടുങ്ങിക്കിടക്കുകയാണ്‌.
കോടികള്‍ മുടക്കി വിമാനത്താവളം നിര്‍മ്മിച്ച്‌ ആയിരക്കണക്കിന്‌ യാത്രക്കാര്‍ക്ക്‌ തുറന്ന്‌ കൊടുക്കുമ്പോള്‍ വിമാനത്താവളം ഗെയിന്റിന്‌ പുറത്ത്‌ കടന്നാല്‍ ലക്ഷ്യം സ്‌ഥാനത്ത്‌ എത്തിചേരാന്‍ മണിക്കു റോളം വേണ്ടിവരുന്ന അവസ്‌ഥയാണ്‌ ഇപ്പോള്‍. നിലവിലെ റോഡുകള്‍ നാലുവരിപ്പാത ആയി ഉയര്‍ത്തുമെന്ന്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ പ്രഖ്യാപിച്ചുവെങ്കിലും പലതും സര്‍വേയില്‍ മാത്രമായി മാറിയിരിക്കുകയാണ്‌.
വിമാനത്താവളത്തിന്‌ തൊട്ടു കിടക്കുന്ന നഗരമായ മട്ടന്നു ര്‍ ടൗണില്‍ വിമാനം ഇറങ്ങുന്നതിന്‌ മുമ്പ്‌ തന്നെ മണിക്കൂറോളം ഗതാഗതക്കുരുക്ക്‌ നേരിടുകയാണ്‌ . വിമാനത്താവളം പ്രവര്‍ത്തനക്ഷമമായാന്‍ മട്ടന്നൂര്‍ നഗരത്തില്‍ വാഹനങ്ങളുടെ എണ്ണം ഇരട്ടിയാവുന്നതോടെ ഒന്നും തിരിയാന്‍ പോലും സ്‌ഥലമില്ലാത്ത അവസ്‌ഥയാണ്‌. റോഡിനിരുവശവും വാഹനങ്ങളുടെ പാര്‍ക്കിംഗ്‌ ആണ്‌ ഗതാഗത കുരുക്കിന്‌ പ്രധാന കാരണം. വാഹനങ്ങള്‍ക്ക്‌ ശരിയാംവണ്ണം സഞ്ചരിക്കാന്‍ കഴിയാത്ത മട്ടന്നൂര്‍ നഗരത്തില്‍ ബില്‍ഡിങ്ങുകളെ കൊണ്ട്‌ നിറയുകയാണ്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്തു തന്നെ ആറോളം ബില്‍ഡിങ്ങുകളാണ്‌ നിര്‍മാണം തുടങ്ങിയത്‌. താരതമ്യേന ഗതാഗത സൗകര്യങ്ങള്‍ തീരെ ഇല്ലാതെ വീര്‍പ്പു മുട്ടുന്ന മട്ടന്നൂരിന്‌ കൂടുതല്‍ വീര്‍പ്പു മുട്ടലിലേക്കാണ്‌ ഈ ബില്‍ഡിങ്ങുകള്‍ പണി പുരോഗമിക്കുന്നത്‌.
കണ്ണുരില്‍ നിന്ന്‌ വിമാനത്താവളത്തിലേക്ക്‌ വരുന്ന മേലെചൊവ്വ-മട്ടന്നൂര്‍ റോഡ്‌ നാലുവരിപ്പാതയായി ഉയര്‍ത്തുമെന്ന്‌ പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും സാധ്യത പഠനം മാത്രമാണ്‌ നടക്കുന്നത്‌.നിലവിലെ റോഡില്‍ കുടി ദിനംപ്രതി ആയിരക്കണക്കിന്‌ വാഹനങ്ങളാണ്‌ ഇപ്പോള്‍ തന്നെ കടന്ന്‌ പോവുന്നത്‌. രണ്ട്‌ മാസം കഴിയുന്നതോടെ വാഹനങ്ങളുടെ എണ്ണം പത്ത്‌ ഇരട്ടി വര്‍ദ്ധിക്കുന്നതോടെ കണ്ണുരില്‍ നിന്ന്‌ വിമാനത്താവളത്തില്‍ മണിക്കു റോളം താണ്ടിയാല്‍ മാത്രമെ എത്തിചേരാന്‍ കഴിയുമെന്ന്‌ അവസ്‌ഥയാണ്‌ ഉണ്ടാവാന്‍ പോകുന്നത.്‌
ഇതിനും പുറമെതലശ്ശേരി -കൊടുവള്ളി ഗേറ്റ്‌-മമ്പറം എയര്‍പോര്‍ട്ട്‌ റോഡ്‌-24.50 കിലോമീറ്റര്‍, കുറ്റ്യാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ്‌-52.20 കിലോ മീറ്റര്‍, മാനന്തവാടി-ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ്‌-63.5 കിലോ മീറ്റര്‍, കൂട്ടുപുഴ പാലം-ഇരിട്ടി-മട്ടന്നൂര്‍ -വായന്തോട്‌ റോഡ്‌- 32 കിലോ മീറ്റര്‍, തളിപ്പറമ്പ്‌-നാണിച്ചേരി പാലംമയ്ില്‍യ- ചാലോട്‌ റോഡ്‌-27.2 കിലോ മീറ്റര്‍, മെലെ ചൊവ്വ- ചാലോട്‌ -വായന്തോട്‌-എയര്‍പോര്‍ട്ട്‌ റോഡ്‌-26.30 കിലോ മീറ്റര്‍ നാലുവരിയായി നവീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍കുറ്റ്യാടി-പെരിങ്ങത്തൂര്‍ റോഡിന്റെ സര്‍വേ പ്രവൃത്തി മാത്രമാണ്‌ ആരംഭിച്ചത്‌. ഇതിന്റെ അവസാനഘട്ടമെന്ന്‌ നിലയില്‍ മട്ടന്നൂര്‍ പരിസരത്ത്‌ ഇപ്പോള്‍ സര്‍വേ നടക്കുകയാണ്‌ 52.2 കിലോമീറ്റര്‍ നീളത്തിലാണ്‌ റോഡ്‌ വികസിപ്പിക്കേണ്ടത്‌.
30 മീറ്റര്‍ വീതിയില്‍ റോഡ്‌ നിര്‍മ്മിക്കുമ്പോള്‍ എത്ര വിടുകളും കെട്ടിടങ്ങളും സ്‌ഥലവും ഏറ്റെടുക്കേണ്ടി വരുമെന്ന കണക്ക്‌ ശേഖരിക്കുന്നതിനാണ്‌ സര്‍വേ .സര്‍ക്കാറിന്റെ സാമ്പത്തിസ്‌ഥിതി തന്നെയാണ്‌ റോഡ്‌ വികസനത്തിന്‌ ഏറെ തടസമാവുന്നത്‌ നിലവിലെ റോഡുകള്‍ നാലുവരിപ്പാതയാക്കാണമെങ്കില്‍ ആയിരക്കണക്കിന്‌ കോടി രുപ ചിലവഴിക്കേണ്ടി വരും.

Ads by Google
Advertisement
Tuesday 25 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW