Sunday, October 21, 2018 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 12.11 AM

മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌ വിലയേറി; ഭീഷണിയായി വ്യാജന്‍

uploads/news/2018/09/251231/2.jpg

മറയൂര്‍: വിലയേറിയിട്ടും മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌ ഭീഷണി ഉയര്‍ത്തി വിപണിയില്‍ വ്യാജന്‍.
വന്‍തോതിലാണ്‌ വ്യാജ മറയൂര്‍ ശര്‍ക്കര വിപണി കീഴടക്കുന്നത്‌. ഇതു വലിയ തോതില്‍ മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌ ഭീഷണിയായിരുന്നു. ഇതിനെതിരേ കര്‍ഷകര്‍ സംഘടിച്ച്‌ രംഗത്തെത്തിയ സാഹചര്യത്തിലാണ്‌ വില ഉയര്‍ന്നത്‌. നിലവില്‍ മറയൂര്‍ ശര്‍ക്കര കിലോയ്‌ക്ക്‌ 50 മുതല്‍ 55 രൂപ വരെയാണ്‌ കര്‍ഷകനു ലഭിക്കുന്നത്‌. രണ്ടാഴ്‌ച മുന്‍പ്‌ 40 മതല്‍ 45 രൂപ വരെയായിരുന്നു വില.
ഇതിനിടയില്‍ മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌ ശരാശരി 50 രൂപയെങ്കിലും വിലയായി ലഭിച്ചാല്‍ മാത്രമേ വ്യാപാരികള്‍ക്ക്‌ ഉത്‌പന്നം വിലക്കുകയുള്ളൂയെന്ന്‌ കരിമ്പു കര്‍ഷക കൂട്ടായ്‌മയും തീരുമാനമെടുത്തു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ നിലവില്‍ വില ഉയര്‍ന്നിരിക്കുന്നത്‌. കഴിഞ്ഞയാഴ്‌ച അന്യസംസ്‌ഥാനങ്ങളില്‍ നിന്നെത്തിച്ച്‌ മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ വ്യാജ ശര്‍ക്കര വിറ്റഴിച്ചിരുന്നത്‌ തൊടുപുഴയില്‍ ഫുഡ്‌ ആന്റ്‌ സേഫ്‌റ്റി അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതുപോലെ സംസ്‌ഥാനത്ത്‌ വിവിധയിടങ്ങളിലായി പരിശോധന നടത്തി കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന്‌ മറയൂരിലെ ശര്‍ക്കര ഉത്‌പാദകര്‍ ആവശ്യപ്പെട്ടു. അതേസമയം ഗുണമേന്മയിലും രുചിയിലും മുന്‍പന്തിയിലുള്ള മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌ ഭൗമ സൂചിക പദവി നല്‍കുന്നതിനായി മണ്ണുത്തി സര്‍വകലശായില്‍ യോഗം ചേര്‍ന്നു. ഭൗമ സൂചിക പദവിക്കായുള്ള ശാസ്‌ത്രീയ പരിശോധന പൂര്‍ത്തീകരിച്ചെങ്കിലും തുടര്‍ന്നള്ള നടപടി ക്രമങ്ങള്‍ക്കു ശേഷമേ ഭൗമസൂചിക പദവി നല്‍കാനാകൂവെന്ന്‌ തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല പ്ര?ഫ. സി.ആര്‍ എല്‍സി പറഞ്ഞു. യോഗത്തില്‍ മറയൂര്‍, കാന്തല്ലൂര്‍ പ്രതിനിധികള്‍, കരിമ്പ്‌ കര്‍ഷക ഉത്‌പാദന പ്രതിനിധികളും പങ്കെടുത്തു.

Ads by Google
Advertisement
Tuesday 25 Sep 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW