Tuesday, November 13, 2018 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.12 AM

ഒരു മാസത്തെ ശമ്പളം: നിര്‍ബന്ധിക്കില്ലെന്നു മന്ത്രി

uploads/news/2018/09/248382/1.jpg

കോട്ടയം: ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും ഇക്കാര്യത്തില്‍ വിവാദം വേണ്ടെന്നും മന്ത്രി തോമസ്‌ ഐസക്‌. സ്വമേധയാ കൊടുക്കുകയെന്നതാണ്‌ മലയാളികള്‍ ചിന്തിച്ച്‌ ചെയ്യേണ്ട പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ നിയോജകമണ്ഡലതല പ്രളയധനസമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1924ലെ പ്രളയകാലത്തു ജീവനക്കാരുടെ മാസ ശമ്പളം പൂര്‍ണമായും സംഭാവന ചെയ്‌ത ചരിത്രമുണ്ട്‌. ഒരു നാടിനെ സംബന്ധിച്ച്‌ ആളുകളുടെ സാമ്പത്തികനില വിഭിന്നമായിരിക്കാം. എന്നിരുന്നാലും ഒരു മാസത്തെ തുക സംഭാവന ചെയ്യണം എന്നു പറഞ്ഞതിന്റെ പേരില്‍ ആരും പ്രതികാര നടപടികളുമായി മുന്നോട്ട്‌ വരില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയാബാധിര്‍ക്കുള്ള ആദ്യഘട്ട ധനസഹായ വിതരണത്തില്‍ ന്യൂനതകളുണ്ടെങ്കില്‍ സൂക്ഷ്‌മ പരിശോധനയ്‌ക്കു വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 3.5 കോടിയും ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ മാത്രം 58 ലക്ഷം രൂപയും സമാഹരിച്ചതായി മന്ത്രി കെ. രാജു പറഞ്ഞു. സുരേഷ്‌ കുറുപ്പ്‌ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കലക്‌ടര്‍ ഡോ. ബി. എസ്‌ തിരുമേനി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍, ആര്‍ഡിഒ അനില്‍ ഉമ്മന്‍, എ.ഡി.സി (ജനറല്‍) പി. എസ്‌ ഷിനോ എന്നിവര്‍ പങ്കെടുത്തു.
സംഭാവന സമാഹരണത്തിന്റെ ആദ്യ ദിനമായ ഇന്നലെ മൂന്നു നിയോജകമണ്ഡലങ്ങളിലായി 1.21 കോടി രൂപ സമാഹരിച്ചു. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സമാഹരിച്ചത്‌ 46,23,500 രൂപയും, പൂഞ്ഞാര്‍ നിയോജക മണ്ഡലം 32,62,167 രൂപയും വൈക്കത്ത ു നിന്നു 4225650 രൂപയും സമാഹരിച്ചു നല്‍കി. മെഡിക്കല്‍ കോളേജ്‌ യൂണിയന്‍ ഒരു ലക്ഷം രൂപ നല്‍കി.

Ads by Google
Advertisement
Friday 14 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW