Wednesday, November 14, 2018 Last Updated 10 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.12 AM

കിഴക്കന്‍ മലയോരമേഖല എലിപ്പനി ഭീതിയില്‍

uploads/news/2018/09/248376/1.jpg

പുനലൂര്‍: ജില്ലയുടെ കിഴക്കന്‍ മലയോരമേഖല എലിപ്പനി ഭീതിയില്‍. ശക്‌തമായ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്‌ രംഗത്തുണ്ട്‌.
പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ദിനംപ്രതി നൂറു കണക്കിനാളുകളാണ്‌ പകര്‍ച്ചപ്പനിയുമായി പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്‌. ഇതില്‍ അഞ്ചുപേര്‍ക്ക്‌ എലിപ്പനി സ്‌ഥിരീകരിച്ചു.
താലൂക്ക്‌ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും ഒരുക്കിയിട്ടുണ്ട്‌. ഇതില്‍ രണ്ടുപേര്‍ താലൂക്ക്‌ ആശുപത്രിയിലെ ഐ.പി. വിഭാഗത്തില്‍ ഇപ്പോള്‍ ചികിത്സിയിലാണ്‌.
പുനലൂര്‍ നഗരസഭ, പിറവന്തൂര്‍, തലവൂര്‍, തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളില്‍ നിന്നുമുള്ളവര്‍ക്കാണ്‌ എലിപ്പനി ബാധിച്ചത്‌.
ഇതില്‍ പുനലൂര്‍ നഗരസഭയില്‍ നിന്നും കുളത്തൂപ്പുഴ പഞ്ചായത്തില്‍ നിന്നുമുള്ള രണ്ടു പേരാണ്‌ ചികിത്സയില്‍ കഴിയുന്നത്‌. ആരുടെയും നില ഗുരുതരമല്ലെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ആര്‍. ഷാഹിര്‍ഷ അറിയിച്ചു.
എലിപ്പനി ചികിത്സയ്‌ക്കും പ്രതിരോധത്തിനുമുള്ള എല്ലാ സംവിധാനങ്ങളും താലൂക്ക്‌ ആശുപത്രിയില്‍ സജ്‌ജമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
എലിപ്പനി ബാധിതരെ ചികിത്സിയ്‌ക്കാന്‍ ആറ്‌ കിടക്കകളോടു കൂടിയ പ്രത്യേക വാര്‍ഡ്‌ സജ്‌ജമാക്കിയിട്ടുണ്ട്‌. എലിപ്പനി പ്രതിരോധ മരുന്ന്‌ വിതരണത്തിനു ഫാര്‍മസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ ക്രമീകരിച്ചിട്ടുണ്ട്‌.
ഇതിനകം മൂവായിരത്തോളം പേര്‍ക്കു മരുന്നു നല്‍കിക്കഴിഞ്ഞു.
ഒ.പി. വിഭാഗത്തില്‍ പനിയുമായി എത്തുന്നവര്‍ക്ക്‌ എലിപ്പനിയില്ലെന്ന്‌ ഉറപ്പിക്കാനുള്ള സംവിധാനത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Friday 14 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW