Tuesday, November 20, 2018 Last Updated 33 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.10 AM

ദുരിതാശ്വാസ ക്യാമ്പ്‌ നടത്തിപ്പിനെതിരായ ആരോപണം തള്ളി പഞ്ചായത്ത്‌

uploads/news/2018/09/248357/1.jpg

ആലപ്പുഴ: ആര്യാട്‌ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രളയവുമായി ബന്ധപ്പെട്ട്‌ നടത്തിയ ദുരിതാശ്വാസ ക്യാമ്പിനെതിരേ കോണ്‍ഗ്രസ്‌ ഉന്നയിച്ച ആരോപണം അടിസ്‌ഥാന രഹിതമാണെന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ കവിതാ ഹരിദാസ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. എട്ടു ക്യാമ്പുകളാണു പഞ്ചായത്ത്‌ ആദ്യഘട്ടവെള്ളപ്പൊക്കമുണ്ടായപ്പോള്‍ നടത്തിയിരുന്നത്‌.
ഈ ക്യാമ്പുകള്‍ പിരിച്ചുവിട്ടതിനുപിന്നാലെയാണു പ്രളയമുണ്ടായത്‌. തുടര്‍ന്ന്‌ അടിയന്തിരമായി അഞ്ചു ക്യാമ്പുകള്‍ തുറക്കുകയായിരുന്നു.
കുട്ടനാട്‌ സ്വദേശികളടക്കം 4000 പേരാണ്‌ ക്യാമ്പില്‍ കഴിഞ്ഞിരുന്നത്‌. ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്‌ഥരുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണു ക്യാമ്പ്‌ മുന്നോട്ടുപോയിരുന്നത്‌. പഞ്ചായത്തിന്റെ കായലോര വാര്‍ഡുകളായ ഏഴ്‌, ഒമ്പത്‌ വാര്‍ഡുകളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ഒമ്പതാംവാര്‍ഡ്‌ കേന്ദ്രീകരിച്ച്‌ ക്യാമ്പ്‌ ആരംഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഈ ക്യാമ്പിന്‌ സമീപത്തുതന്നെ മറ്റൊരു ക്യാമ്പ്‌ ആരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.
ഇത്‌ അംഗീകരിക്കാതിരുന്നതോടെ ഇവര്‍ സ്വന്തം നിലയില്‍ ക്യാമ്പ്‌ സംഘടിപ്പിക്കുകയായിരുന്നു. ഈ ക്യാമ്പിലുണ്ടായിരുന്നവര്‍ക്കാണ്‌ ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന ആരോപണം ഉയര്‍ത്തുന്നത്‌.
അര്‍ഹതപ്പെട്ടവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വിപിന്‍ രാജ്‌, സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്മാരായ ബി. സുരേഷ്‌, പ്രസന്ന രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Friday 14 Sep 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW