Thursday, September 13, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.38 AM

കോട്ടയം ഡിപ്പോയില്‍ ഡീസല്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്‌ച

uploads/news/2018/09/248183/4.jpg

കോട്ടയം: കെ.എസ്‌.ആര്‍.ടി.സി. കോട്ടയം ഡിപ്പോയില്‍ ഡീസല്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്‌ചയെന്ന്‌ ആക്ഷേപം. ഡീസല്‍ പ്രതിസന്ധി മൂലം ഷെഡ്യൂളുകള്‍
വെട്ടിക്കുറയ്‌ക്കുന്ന സാഹചര്യത്തിലും ഡിപ്പോയില്‍ ഡീസല്‍ ചെലവ്‌, വരവിനേക്കാള്‍ കുറവാണെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്‌തമാകുന്നു.ആറു മാസത്തെ ഡീസല്‍ ചെലവു പരിശോധിച്ചപ്പോള്‍ ഇരുപതിനായിര
ത്തിലധികം ലിറ്റര്‍ ഡീസലിന്റെ കുറവു കാണിക്കുന്നുണ്ടത്രേ.
ഡീസില്‍ വില അനുദിനം വര്‍ധിക്കുമ്പോള്‍, ഭീമമായ നഷ്‌ടമാണു ഇതു മൂലം കെ.എസ്‌.ആര്‍.ടി.സിയ്‌ക്കു നഷ്‌ടമുണ്ടാകുന്നത്‌. പരിചയസമ്പന്നരായ പമ്പ്‌ ഓപ്പറേറ്റര്‍ ചെയ്യേണ്ട ജോലികള്‍ മെക്കാനിക്കല്‍ ജീവനക്കാരെ ഉപയോഗിച്ചു നിര്‍മിക്കുന്നതു ഇന്ധന നഷ്‌ടത്തിനു കാരണമാകുന്നതായി ആരോപണമുണ്ട്‌. കോളിങ്ങ്‌ ഇന്‍സ്‌പെക്‌ടര്‍, ഡിപ്പോ എഞ്ചിനീയര്‍, സ്‌റ്റോര്‍ കീപ്പര്‍ എന്നിവര്‍ അളവ്‌ പരിശോധിച്ചാണ്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നു സീല്‍ ചെയ്‌ത്‌ ടാങ്കറില്‍ എത്തിക്കുന്ന ഡീസല്‍ സംഭരണ ടാങ്കില്‍ നിറയ്‌ക്കുന്നത്‌. ഡീസലിന്റെ അളവ്‌, ഗുണമേന്‍മ, പമ്പിന്റെ കാര്യക്ഷമത തുടങ്ങിയവ അസിസ്‌റ്റന്റ്‌ വര്‍ക്ക്‌സ്‌ മാനേജര്‍, ഡിപ്പോ എഞ്ചിനീയര്‍ എന്നീ ഉദ്യോഗസ്‌ഥര്‍ യഥാസമയം പരിശോധിക്കുന്നതുമാണ്‌.
എന്നാല്‍, ഡീസല്‍ അളവിലുണ്ടായ ഇത്രയും വലിയ ക്രമക്കേട്‌ സി. എം. ഡിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്‌. ഡീസല്‍ ക്രമക്കേടു നടന്നതിനു ഉത്തരവാദിയാരെന്ന വിവരാവകാശപ്രവര്‍ത്തകന്റെ ചോദ്യത്തിന്‌ മറുപടി നല്‍കാതെ ഇരുട്ടില്‍ തപ്പുകയാണ്‌ കെ. എസ്‌. ആര്‍. ടി. സി കോട്ടയം യൂണിറ്റെന്നും ആക്ഷേപമുണ്ട്‌. സ്വകാര്യ ബസുകളുമായി മത്സരിച്ചോടുന്ന എറണാകുളം, കുമളി തുടങ്ങി റൂട്ടുകളില്‍ ഓടുന്ന ബസുകളുടെ വലി കുറയ്‌ക്കുന്നതായി ഡ്രൈവര്‍മാര്‍ക്കിടയില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 13 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW