Thursday, September 13, 2018 Last Updated 31 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.38 AM

വസ്‌ത്രവ്യാപാരശാലയില്‍ തീപിടിത്തം

uploads/news/2018/09/248182/3.jpg

മുണ്ടക്കയം: ടൗണിലെ വസ്‌ത്ര വ്യാപാര ശാലയില്‍ തീപിടുത്തം. സമീപത്തെ കടകളിലേയ്‌ക്ക്‌ തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ഏഴിന്‌ മുണ്ടക്കയം ആശുപത്രി ജങ്‌ഷനിലുള്ള
അഷറഫ്‌ ടെക്‌സ്‌റ്റയില്‍സ്‌ എന്ന വസ്‌ത്ര വ്യാപാരശാലയിലാണ്‌ തീപിടുത്തമുണ്ടായത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണമെന്നാണ്‌ നിഗമനം. ഒന്നര കോടി രൂപയുടെ നഷ്‌ടം ഉണ്ടായതാണ്‌ പ്രാഥമിക വിലയിരുത്തല്‍. രാവിലെ സമീപത്ത്‌ ലോട്ടറി വില്‍പന നടത്തുന്ന കടയുടമയാണ്‌ കടയില്‍ നിന്നും പുക ഉയരുന്നത്‌ കണ്ട്‌ പോലീസിനെ വിവരം അറിയിച്ചത്‌. തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തി ഒരു മണിക്കൂര്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ തീ അണച്ചു.
കടയുടെ ഷട്ടര്‍പൊളിച്ചാണ്‌ അഗ്നിശമനസേന അകത്തു കടന്നത്‌. കടയുടെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചു. കടയ്‌ക്കുള്ളില്‍ ഉണ്ടായിരുന്ന ലക്ഷകണക്കിന്‌ രൂപയുടെ വസ്‌ത്രങ്ങള്‍ കത്തി നശിച്ചു. ഒന്നാം നിലയിലാണ്‌ തീപിടുത്തമുണ്ടായത്‌. മുകളിലത്തെ നിലകളിലേയ്‌ക്ക്‌ തീ പടരാതിരിക്കാന്‍ അഗ്നിശമന സേനയും പോലീസും ചേര്‍ന്ന്‌ ക്രമീകരണങ്ങള്‍ ചെയ്‌തു. കാഞ്ഞിരപ്പള്ളി,ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ നിന്നാണ്‌ അഗ്നിശമന സേനയെത്തിയത്‌.
സ്‌റ്റേഷന്‍ ഓഫീസര്‍മാരായ ജോസഫ്‌ജോസഫ്‌, അനുപ്‌ പി. രവീന്ദ്രന്‍, ലീഡിങ്‌ ഫയര്‍മാന്‍മാരായ കെ. പി. സുരേഷ്‌ ജെ. രാധാകൃഷ്‌ണന്‍, എന്നിവരും എസ്‌. ഐമാരായ സന്തോഷ്‌ കുമാര്‍, കെ. എസ്‌. സുരേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ തീയണച്ചത്‌.

Ads by Google
Advertisement
Thursday 13 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW