Saturday, January 19, 2019 Last Updated 6 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.38 AM

കെ.എസ്‌.ആര്‍.ടി.സി. സിംഗിള്‍ ഡ്യൂട്ടി യാത്രക്കാര്‍ക്കു വിനയായി

uploads/news/2018/09/248180/1.jpg

കോട്ടയം: ജീവനക്കാര്‍ക്കും കെ.എസ്‌.ആര്‍.ടി.സിയ്‌ക്കും ഗുണകരമെന്ന പേരില്‍ ആരംഭിച്ച സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തില്‍ വലയുന്നതു യാത്രക്കാര്‍. ഗ്രാമപ്രദേശങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കുകയും കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ കൂടുതലായി സര്‍വീസ്‌ നടത്തുന്ന റൂട്ടുകളില്‍ ട്രിപ്പുകള്‍ ചുരുക്കുകയും ചെയ്‌തതാണു യാത്രക്കാര്‍ക്കു വിനയായിരിക്കുന്നത്‌.
ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെ, സിങ്കിള്‍ ഡ്യൂട്ടിയുടെ പേരില്‍ ഉച്ചയ്‌ക്കുശേഷം ട്രിപ്പുകള്‍ കൂടുതലായി മുടങ്ങുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.
ഓര്‍ഡിനറി ഫെയര്‍ സ്‌റ്റേജുള്ള ഓര്‍ഡിനറി, ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌, ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളിലാണ്‌ കെ.എസ്‌.ആര്‍.ടി.സി. സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കോട്ടയം ഡിപ്പോയ്‌ക്ക്‌ ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന കുമളി സര്‍വീസിന്റെ പല ട്രിപ്പുകളും ഇതോടെ വെട്ടിക്കുറച്ചു. ഇതോടെ വൈകിട്ട്‌ കോട്ടയം, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പീരുമേട്‌ മേഖലകളില്‍ നിന്നു വിവിധ ഭാഗങ്ങളിലേക്കു പോകേണ്ടവര്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്‌ഥയാണ്‌. കോട്ടയത്തു നിന്നു കുറവിലങ്ങാട്‌, പാലാ, ചങ്ങനാശേരി, ചേര്‍ത്തല, റാന്നി തുടങ്ങിയ പ്രദേശങ്ങളിലേക്കും സമാനമായ രീതിയില്‍ യാത്രാക്ലേശം നിലനില്‍ക്കുന്നു. കുറവിലങ്ങാട്‌ ഭാഗത്തേയ്‌ക്കുള്ള ഭൂരിഭാഗം ഓര്‍ഡിനറി സര്‍വീസുകളും നേരത്തെ നിര്‍ത്തലാക്കിയിരുന്നു. ഇതോടെ, ഈ മേഖലലയില്‍ നിന്നു കോട്ടയത്തേയ്‌ക്കും തിരികെയും വരുന്നവര്‍ക്ക്‌ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്‌ഥയാണ്‌. ഫാസ്‌റ്റ്‌ പാസഞ്ചര്‍ സര്‍വീസുകളുണ്ടങ്കിലും ഒരു സൈഡിലേക്കു മാത്രം ഒമ്പതു രൂപയുടെ അധിക ചാര്‍ജ്‌ നല്‍കേണ്ടി വരുന്നതു യാത്രക്കാര്‍ക്ക്‌ ബാധ്യതയുണ്ടാക്കുന്നു.
ഉച്ച സമയത്തു സര്‍വീസുകള്‍ കുറയുമെന്നു മാത്രമായിരുന്നു സിംഗിള്‍ ഡ്യൂട്ടിയിലേക്കു മാറുമ്പോള്‍ അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍, വൈകിട്ടു നാലു മുതലുള്ള സമയത്തു ട്രിപ്പുകള്‍ കൂടുതലായി മുടങ്ങുകയാണ്‌. കോട്ടയത്തുള്‍പ്പെടെ മണിക്കൂറുകള്‍ യാത്രക്കാര്‍ക്കു ബസ്‌ കാത്തുനില്‍ക്കേണ്ട അവസ്‌ഥയാണ്‌.
എരുമേലിയിലേക്കു കോട്ടയം, കാഞ്ഞിരപ്പള്ളി മേഖലകളില്‍ നിന്ന്‌ വൈകിട്ട്‌ നാലിനു ശേഷം ഓര്‍ഡിനറി സര്‍വീസ്‌ ഇല്ലാത്ത അവസ്‌ഥയാണു നിലവില്‍. മുണ്ടക്കയം, എരുമേലി, പാലാ എന്നിവിടങ്ങളില്‍ നിന്നു ഗ്രാമീണ പ്രദേശങ്ങളിലേക്കുള്ള വൈകുന്നേരങ്ങളിലെ സര്‍വീസ്‌ കുറഞ്ഞു.
കാഞ്ഞിരപ്പള്ളി - പുനലൂര്‍, മുണ്ടക്കയം - പുനലൂര്‍ ചെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി തകര്‍ന്നു. അതേസമയം, ഓര്‍ഡിനറി സര്‍വീസ്‌ നിലച്ചതോടെ സ്വകാര്യ ബസ്‌ ലോബിയ്‌ക്ക്‌ ചാകരയായിരിക്കുകയാണ്‌. കിഴക്കന്‍ റൂട്ടുകളിലാണു സ്വകാര്യ ബസുകളുടെ ചാകരക്കൊയ്‌ത്ത്‌.

Ads by Google
Advertisement
Thursday 13 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW