Monday, November 19, 2018 Last Updated 15 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.38 AM

പ്രളയത്തില്‍ നശിച്ച തയ്യല്‍ മെഷിനുകള്‍ സൗജന്യമായി സര്‍വീസ്‌ ചെയ്‌ത്‌ സഹൃദയ

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപത നടപ്പാക്കുന്ന പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി പറവൂര്‍, മൂഴിക്കുളം മേഖലകളില്‍ വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച തയ്യല്‍ മെഷിനുകള്‍ സൗജന്യമായി നന്നാക്കുന്നതിനുള്ള ക്യാമ്പ്‌ സംഘടിപ്പിച്ചു.
തയ്യല്‍ മെഷിന്‍ നിര്‍മാതാക്കളായ ഉഷ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെയാണ്‌ അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്‌.
പുത്തന്‍പള്ളി, കൊങ്ങോര്‍പ്പിള്ളി, കരുമാലൂര്‍, പറവൂര്‍, ചെറുകടപ്പുറം, അയിരൂര്‍, കുത്തിയതോട്‌, മള്ളുശേരി എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പുകളില്‍ ബാംഗ്ലൂരില്‍ നിന്നെത്തിയ 16 അംഗ വിദഗ്‌ധ സംഘം തകരാറുകള്‍ പരിഹരിക്കുന്നതിന്‌ നേതൃത്വം നല്‍കി.
രണ്ടു ദിവസം കൊണ്ട്‌ ഇരുന്നൂറിലേറെ മെഷിനുകളുടെ തകരാര്‍ പരിഹരിച്ചു കൊടുത്തതായി സഹൃദയ ഡയറക്‌ടര്‍ ഫാ. പോള്‍ ചെറുപിള്ളി അറിയിച്ചു.
ഉഷ ഇന്റര്‍നാഷണല്‍ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ദിനേശ്‌ കാബ്ര, കമ്പനി ടെക്‌നീഷ്യന്മാരായ സുരേഷ്‌ ജി.ശങ്കര്‍, എ.ശിവകുമാര്‍, സുസ്‌മയില്‍, ബിജുകുമാര്‍, എസ.എന്‍ ലക്ഷ്‌മണ്‍, സഹൃദയ മാനേജര്‍ സി.ജെ പ്രവീണ്‍, കോ-ഓര്‍ഡിനേറ്റര്‍ സെലിന്‍ എന്നിവര്‍ പങ്കെടുത്തു .

Ads by Google
Advertisement
Thursday 13 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW