Wednesday, November 07, 2018 Last Updated 34 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.38 AM

മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കി; തുക ദുരിതാശ്വസ നിധിയിലേക്ക്‌

വൈക്കം: മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കി ആ തുക ജീവകാരുണ്യപ്രവര്‍ത്തനത്തിന്‌ നല്‍കണമെന്ന ടി.വി പുരം ആഞ്ഞിലിക്കല്‍ എ.വി സുധീര്‍ബാബുവിന്റെ ആഗ്രഹം ബന്ധുക്കള്‍ നിറവേറ്റി.
റിട്ട. ഇന്‍ഡസ്‌ട്രീസ്‌ എക്‌സ്‌റ്റന്‍ഷന്‍ ഓഫീസറായിരുന്ന സുധീര്‍ബാബു കഴിഞ്ഞ ദിവസമാണ്‌ നിര്യാതനായത്‌. ജീവിച്ചിരുന്ന കാലത്ത്‌ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ മരണാനന്തര കര്‍മങ്ങള്‍ ഒഴിവാക്കി ആ തുക ജീവകാരുണ്യപ്രവര്‍ത്തനത്തിന്‌ നല്‍കണമെന്ന്‌ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. ഇതിനായി ഒരു കത്തും എഴുതി വച്ചിരുന്നു. ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കി അതിനായി നിശ്‌ചയിച്ചിരുന്ന 33,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക്‌ നല്‍കി. വീട്ടില്‍ നടന്ന ചടങ്ങില്‍ ഭാര്യ തങ്കമ്മ സി.കെ ആശ എം.എല്‍.എയ്‌ക്ക്‌ തുക കൈമാറി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെബാസ്‌റ്റ്യന്‍ ആന്റണി, വാര്‍ഡ്‌ മെമ്പര്‍ ടി.അനില്‍കുമാര്‍, ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 13 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW