Monday, July 22, 2019 Last Updated 18 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.38 AM

പുഴയിലെ ജലനിരപ്പ്‌ താഴുന്നു; ആശങ്കയോടെ ജനം

വൈക്കം: പ്രളയത്തെത്തുടര്‍ന്ന്‌ കരകവിഞ്ഞ്‌ ഒഴുകിയ പുഴകളിലും തോടുകളിലും അതിവേഗത്തില്‍ ജലനിരപ്പ്‌ താഴുന്നത്‌ ആശങ്ക പരത്തുന്നു. മൂന്നാഴ്‌ച മുമ്പ്‌ അളവില്ലാതെ കരകവിഞ്ഞൊഴുകിയ നദികളിലും ഉള്‍നാടന്‍്‌ ജലാശയങ്ങളിലും, മറ്റ്‌ ജലസ്രോതസ്സുകളിലും ജലനിരപ്പ്‌ താഴ്‌ന്ന്‌ കൊണ്ടിരിക്കുകയാണ്‌. കനത്ത മഴയും വെള്ളപ്പൊക്കവും സംഹാരതാണ്ഡവമാടിയ മേഖലകള്‍ ഉണങ്ങിവരണ്ടു തുടങ്ങി. മൂവാറ്റുപുഴയാറിന്റെ പല ഭാഗങ്ങളിലും നീര്‍താഴ്‌ച പ്രകടമായിട്ടുണ്ട്‌.
വേമ്പനാട്ട്‌ കായലിലും ജലത്തിന്റെ അളവ്‌ കുറഞ്ഞു. ജലനിരപ്പ്‌ അതിവേഗം താഴുന്നത്‌ കൊടും വരള്‍ച്ചയുടെ ലക്ഷണമാണോ എന്ന ആശങ്കയിലാണ്‌ ജനങ്ങള്‍. കുത്തൊഴുക്കില്‍ അടിഞ്ഞുകൂടിയ എക്കല്‍ മണ്‍തിട്ടയായി മാറുകയാണ്‌. പുഴയുടെ പല മേഖലകളിലും മണ്‍തിട്ട രൂപപ്പെട്ടു കഴിഞ്ഞു. പ്രളയം പുഴകളുടെ ആഴം കുറച്ചു. ഇത്‌ ജലത്തിന്റെ അളവ്‌ കുറയ്‌ക്കാന്‍ കാരണമാകുന്നുണ്ട്‌. ഇത്തിപ്പുഴ ഭാഗത്ത്‌ മൂവാറ്റുപുഴയാറിന്റെ പല മേഖലകളിലും മണ്‍തിട്ട രൂപപ്പെട്ടു കഴിഞ്ഞു. തീരങ്ങളിലും എക്കല്‍ നിറഞ്ഞിട്ടുണ്ട്‌. രണ്ടാഴ്‌ചയായി തുടരുന്ന കനത്ത ചൂടില്‍ നാട്ടുതോടുകളിലെ ജലനിരപ്പും താഴ്‌ത്തി.
പുഴകളിലും ജലസ്രോതസ്സുകളിലും വെള്ളം കുറഞ്ഞ്‌ തുടങ്ങിയപ്പോള്‍ പുരയിടങ്ങളിലെ കിണറുകളെയും കുളങ്ങളെയും ബാധിച്ചു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ ജലനിരപ്പ്‌ താഴ്‌ന്നു കൊണ്ടിരിക്കുന്നത്‌ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെയും ആശങ്കയിലാഴ്‌ത്തുന്നുണ്ട്‌. കുളങ്ങളിലും തോടുകളിലും മത്സ്യകൃഷി നടത്തുന്ന കര്‍ഷകര്‍ക്കും പ്രതിസന്ധിയുടെ നാളുകളാണ്‌ പ്രളയം സമ്മാനിച്ചത്‌.

Ads by Google
Advertisement
Thursday 13 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW