Sunday, November 18, 2018 Last Updated 19 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.34 AM

കെ.എസ്‌.ആര്‍.ടി.സി സിംഗിള്‍ ഡ്യൂട്ടി: സര്‍വീസുകളില്‍ മാറ്റം വരുത്തി

uploads/news/2018/09/248158/2.jpg

കോഴിക്കോട്‌: കെ.എസ്‌.ആര്‍.ടി.സി സര്‍വീസുകള്‍ സിംഗിള്‍ ഡ്യൂട്ടിയാക്കിയതിന്റെ ഭാഗമായി സര്‍വീസുകളില്‍ മാറ്റം വരുത്തി. കോഴിക്കോട്‌ ഡിപ്പോയില്‍ നിന്ന്‌ സര്‍വീസ്‌ നടത്തിയിരുന്ന ഏതാനും ഓര്‍ഡിനറി സര്‍വീസുകള്‍ താമരശ്ശേരി ഡിപ്പോയിലേക്കു മാറ്റി. താമരശ്ശേരി ഡിപ്പോയില്‍ നിന്ന്‌ ഓപ്പറേറ്റ്‌ ചെയ്‌തിരുന്ന ടി.ടി, ലിമിറ്റ്‌ഡ് സ്‌റ്റോപ്പ്‌ സര്‍വീസുകള്‍ കോഴിക്കോട്ടേക്കും മാറ്റി.
കോഴിക്കോട്‌ ഡിപ്പോയില്‍നിന്ന്‌ സര്‍വീസ്‌ നടത്തിയിരുന്ന വയലട, ചീക്കിലോട്‌, മങ്കയം, പയിമ്പ്ര, നരിക്കുനി, അമ്പലവയല്‍, തിരുനെല്ലി എന്നീ ഓര്‍ഡിനറി സര്‍വീസുകള്‍ താമരശ്ശേരി ഡിപ്പോയിലേക്കു മാറ്റി. ആനക്കാംപൊയില്‍ സര്‍വീസ്‌ തിരുവമ്പാടിയിലേക്കു മാറ്റി. താമരശ്ശേരി ഡിപ്പോയില്‍ നിന്ന്‌ ഓപ്പറേറ്റ്‌ ചെയ്‌തിരുന്ന മാനന്തവാടി, ബത്തേരി റൂട്ടിലെ ടി.ടി, ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌ എന്നീ ഇനത്തില്‍പെട്ട 11 സര്‍വീസുകള്‍ കോഴിക്കോട്‌ ഡിപ്പോയിലേക്കു മാറ്റി.ഇരട്ട ഡ്യൂട്ടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ മാറ്റം. ഡിപ്പോ മാറ്റത്തിന്റെ ഭാഗമായി ഈ ബസുകളുടെ രാത്രികാല സ്‌റ്റേയിലും മാറ്റം വന്നിട്ടുണ്ട്‌. കോഴിക്കോട്ടെ പാവങ്ങാട്‌ ഡിപ്പോയില്‍ സ്‌റ്റേ ചെയ്‌തിരുന്ന ഈ ബസുകള്‍ താമരശ്ശേരി ഡിപ്പോയിലേക്കു മാറ്റിയിട്ടുണ്ട്‌. കോഴിക്കോട്ട്‌ നിന്ന്‌ രാവിലെ 6.40 ന്‌ പുറപ്പെടുന്ന വയലട ഓര്‍ഡിനറി ബസ്‌ രാത്രി ഏഴുമണിയോടെ കോഴിക്കോട്ട്‌ ട്രിപ്പ്‌ അവസനിപ്പിച്ച്‌ പാവങ്ങാട്‌ ഡിപ്പോയിലാണ്‌ സ്‌റ്റേ ചെയ്‌തിരുന്നത്‌.
എന്നാല്‍ സിംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായി ബസ്‌ താമരശ്ശേരിയിലേക്കു മാറ്റിയപ്പോള്‍ രാത്രികാല സ്‌റ്റേ താമരശ്ശേരിയിലേക്കു മാറ്റി. പകരം ഈ ട്രിപ്പ്‌ താമരശ്ശേരിയിലേക്ക്‌ മാറ്റി. ബസ്‌ രാത്രിയില്‍ താമരശ്ശേരിയില്‍ നിര്‍ത്തിയിടുന്ന വിധത്തില്‍ ക്രമീകരിക്കുന്നതിനാണ്‌ ട്രിപ്പ്‌ കട്ട്‌ ചെയ്‌തത്‌. രാവിലെ താമരശ്ശേരി നിന്ന്‌ പുറപ്പെട്ട്‌ കോഴിക്കോട്ടെത്തിയാണ്‌ രാവിലെ 6.40 ന്റെ വയലട സര്‍വീസ്‌ നടത്തുക. മങ്കയം ബസിന്റെ ട്രിപ്പിലും ഇത്തരത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്‌. താമരശ്ശേരി ഡിപ്പോയിലേക്കു മാറ്റിയ ഏഴു ബസുകളുടെയും രാത്രികാല സ്‌റ്റേ താമരശ്ശേരിയിലേക്കു മാറ്റിയിട്ടുണ്ട്‌.
ബസുകള്‍ ഡിപ്പോ മാറിയതോടെ ജീവനക്കാര്‍ക്കും മാറ്റം വന്നു. നേരത്തെ കോഴിക്കോട്‌ ഡിപ്പോയിലുള്ള ജീവനക്കാരാണ്‌ ഈ ബസുകളില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ താമരശ്ശേരി ഡിപ്പോയിലെ ജീവനക്കാരെയാണ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുള്ളത്‌.
പുതിയ മാറ്റം സര്‍വീസുകളെ ബാധിക്കാനിടയുണ്ടെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. താമരശ്ശേരി ഡിപ്പോയില്‍ ഇത്രയും ഷെഡ്യൂള്‍ ഓടിക്കുന്നതിനുള്ള ബസുകളൂടെ എണ്ണം കുറവാണ്‌. ഒരു ഷെഡ്യൂളിനു ഒന്നില്‍ കൂടുതല്‍ ബസുകള്‍ വേണ്ട അവസ്‌ഥയാണെന്ന്‌ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Advertisement
Thursday 13 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW