Thursday, September 13, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.34 AM

സെപ്‌റ്റിക്‌ മാലിന്യം നീക്കാന്‍ മൊബൈല്‍ യൂണിറ്റിന്‌ ആലോചന

കോഴിക്കോട്‌: സരോവരത്തെ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ നിര്‍മാണം ദേശീയ ഹരിതട്രിബ്യുണല്‍ സ്‌റ്റേ ചെയ്‌ത സാഹചര്യത്തില്‍ നഗരത്തിലെ സെപ്‌റ്റിക്‌ ടാങ്ക്‌ മാലിന്യം സംസ്‌കരിച്ച്‌ നീക്കം ചെയ്ുയന്നതിനു ബദല്‍ സംവിധാനം കോര്‍പറേഷന്‍ പരിഗണിക്കുന്നു. പ്രളയകാലത്ത്‌ കോര്‍പറേഷന്‍ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിലെ സെപ്‌റ്റിക്‌ മാലിന്യം നീക്കാന്‍ ഉപയോഗിച്ച മൊബൈല്‍ യൂണിറ്റ്‌ സംവിധാനം സ്‌ഥിരം സംവിധാമാക്കുന്നതിനെക്കുറിച്ചാണ്‌ ആലോചന.ജില്ലാ ഭരണകുടത്തിന്റെയും കോര്‍പറേഷന്റെയും സഹകരണത്തോടെ കോഴിക്കോട്‌ കേന്ദ്രമാക്കിയുള്ള അരീന ഹൈജീന്‍ സൊലൂഷന്‍സാണ്‌ ക്യാമ്പുകളിലെ സെപ്‌റ്റിക്‌ മാലിന്യം മൊബൈല്‍ യൂണിറ്റ്‌ ഉപയോഗിച്ച്‌ സംസ്‌കരിച്ചാണ്‌ നീക്കിയത്‌.
പ്രളയ കാലത്ത്‌ നഗരത്തിലെ നാല്‌ ദുരിതാശ്വാസ ക്യാമ്പുകളിലെ സെപ്‌റ്റിക്‌ മാലിന്യം നീക്കം ചെയ്‌തത്‌ ഈ ഏജന്‍സിയാണ്‌. ഒരു ക്യാമ്പില്‍ നിന്ന്‌ 35000 ലിറ്റര്‍ വെള്ളം ഇവര്‍ സംസ്‌കരിച്ച്‌ വൃത്തിയാക്കിയിരുന്നു. ഈ വെള്ളത്തിന്റെ സാമ്പിള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഗുണനിലവാര പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്‌. ഇത്തരം മലിന ജലം പൊതു ഓടയിലേക്ക്‌ ഒഴുക്കണമെങ്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ട്‌ ആവശ്യമാണ്‌. പരിശോധനയില്‍ അനുകൂലമായ റിപ്പോര്‍ട്ട്‌ കിട്ടിയാല്‍ അന്തിമ തീരുമാനമെടുക്കുമെന്ന്‌ കോര്‍പറേഷന്‍ ഹെല്‍ത്ത്‌ ഓഫീസര്‍ ഡോ: ആര്‍.എസ്‌ ഗോപകുമാര്‍ പറഞ്ഞു.
മൊബൈല്‍ സംവിധാനം നിലവില്‍ വന്നാല്‍ ഇതുപയോഗപ്പെടുത്താന്‍ താല്‍പര്യമുള്ളവര്‍ കോര്‍പറേഷനില്‍ പേര്‍ രജിസ്‌റ്റര്‍ ചെയ്യണം. നിശ്‌ചിത ഫീസ്‌ ഇതിനു ഈടാക്കും. തുക എത്രയെന്ന്‌ തീരുമാനിച്ചിട്ടില്ല. 200 രൂപയില്‍താഴെയാകാനാണ്‌ സാധ്യത. രജിസ്‌റ്റര്‍ ചെയ്‌ത ആളുകളുടെ വിശദാംശം കോര്‍പറേഷന്‍ മൊബൈല്‍ യൂണിറ്റ്‌ പ്രവര്‍ത്തിപ്പിക്കുന്ന ഏജന്‍സിക്ക്‌ കൈമാറും. മൊബൈല്‍ യുണിറ്റ്‌ സ്‌ഥലത്തെത്തി സെപ്‌റ്റിക്‌ ടാങ്ക്‌ മാലിന്യം സംസ്‌കരിച്ച്‌ വൃത്തിയാക്കും.ഇതോടെ പൊതുസ്‌ഥലത്തേക്ക്‌ കക്കൂസ്‌ മാലിന്യം ഒഴുക്കി വിടുന്നത്‌ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ്‌ കോര്‍പറേഷന്‍ അധികൃതരുടെ പ്രതീക്ഷ.്‌.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രി കാലത്ത്‌ സെപ്‌റ്റിക്‌ ടാങ്ക്‌ മാലിന്യം തള്ളുന്നത്‌ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പിടികൂടിയിരുന്നു. ഇരുട്ടിന്റെ മറവില്‍ മാലിന്യം തള്ളി രക്ഷപ്പെടുകയാണ്‌ ഇത്തരം സംഘങ്ങള്‍ ചെയ്‌തിരുന്നത്‌. മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കി നിരവധി സംഘങ്ങളാണ്‌ സെപ്‌റ്റിക്‌ മാലിന്യം നീക്കാന്‍ രംഗത്തുള്ളത്‌. വലിയ തുകയാണ്‌ ഇവര്‍ വീട്ടുകാരില്‍ നിന്ന്‌ ഈടാക്കുന്നത്‌. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി മൂന്ന്‌ സെപറ്റിക്‌ ടാങ്ക്‌ മാലിന്യത്തിന്റെ സാമ്പിളുകള്‍ ഗുണപരിശോധനയ്‌ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നല്‍കിയതായി ഡോ:ഗോപകുമാര്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 13 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW