Thursday, September 13, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.34 AM

കൊയിലാണ്ടി ഫിഷിങ്‌ ഹാര്‍ബറിന്റെ പണി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനം

കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ്‌ ഹാര്‍ബറിന്റെ പണി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ കെ.ദാസന്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ര്‌ടീയപാര്‍ട്ടികളടങ്ങുന്ന മോണിറ്ററിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു.കഴിഞ്ഞ രണ്ട്‌ മാസമായി ഹാര്‍ബറിന്റെ പ്രവര്‍ത്തി നിലച്ചിരിക്കുകയായിരുന്നു. ലേല പുരയോടനുബന്ധിച്ചുള്ള കെട്ടിടത്തിന്‌ ചോര്‍ച്ച വന്നതിനെ തുടര്‍ന്ന്‌ മത്സ്യതൊഴിലാളികള്‍ പ്രവൃര്‍ത്തി തടയുകയായിരുന്നു.പ്രശ്‌നം പരിഹരിക്കാന്‍ കെ.ദാസന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളും വിവിധ രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളും കൗണ്‍സിലര്‍മാരും അടങ്ങുന്ന ഹാര്‍ബര്‍ നിര്‍മ്മാണ മേല്‍നോട്ട സമിതി രൂപീകരിക്കുകയും ചെയ്‌തിരുന്നു.
സമിതിയുടെ തീരുമാനപ്രകാരം ചുമതലപ്പെടുത്തിയ വിദഗ്‌ദസമിതിയായ എന്‍.ഐ.ടി.എഞ്ചിനീയര്‍മാര്‍ പ്രസ്‌തുത കെട്ടിടം പരിശോധിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്‌തു. പ്രഷര്‍ ഗ്രൗട്ടിംഗ്‌ ഉപയോഗിച്ച്‌ ചോര്‍ച്ച തടയാനാണ്‌ നിര്‍ദേശം.എന്നാല്‍ കെട്ടിടത്തിന്‌ ബലക്ഷയമില്ലെന്ന്‌ എന്‍.ഐ.ടി.സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുണ്ട്‌. ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ ചോര്‍ച്ച അടക്കാനും നിര്‍ത്തിവെച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും തീരുമാനമായത്‌. യോഗത്തില്‍ കെ.ദാസന്‍ എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍, ഹാര്‍ബര്‍ എക്‌സി.എഞ്ചീനിയര്‍.മുഹമ്മദ്‌ അന്‍സാരി, ഹാര്‍ബര്‍ എ.എക്‌സി. കൗണ്‍സിലര്‍മാരായ കെ.വി.സന്തോഷ്‌, പി.പി.കനക , വി .പി .ഇബ്രാഹിംകുട്ടി, കെ.വിജയന്‍, കെ.ടി.സുമ, റഹ്‌മത്ത്‌, കെ.വി.സുരേഷ്‌ വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ.ചന്ദ്രന്‍ ,ടി.വി.ദാമോദരന്‍, വി.കെ.ജയന്‍, വി.കെ.മുകുന്ദന്‍ കെ.എം.നജീബ്‌, സുനിലേശന്‍ കെ.വിനോദ്‌കുമാര്‍, സി.സത്യചന്ദ്രന്‍ ,ഇ.എസ്‌.രാജന്‍, ടി.കെ.രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 13 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW