Friday, November 16, 2018 Last Updated 8 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.34 AM

പ്രളയത്തില്‍ ഇരകളായ കുഞ്ഞുങ്ങള്‍ക്ക്‌ സാന്ത്വനസ്‌പര്‍ശവുമായി വിദ്യാര്‍ഥികള്‍

കുറ്റ്യാടി: പ്രളയത്തില്‍ ഇരകളായ കുഞ്ഞുങ്ങള്‍ക്ക്‌ കുറ്റ്യാടി എം.ഐ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സാന്ത്വന സ്‌പര്‍ശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം സ്വീകരിക്കാന്‍ മന്ത്രിമാരും ജില്ലാ കലക്‌റ്ററും ജനപ്രതിനിധികളും കുറ്റ്യാടിയില്‍ എത്തിയപ്പോഴാണ്‌ കുട്ടികള്‍ കുഞ്ഞുടുപ്പുകളുമായി കാണാന്‍ എത്തിയത്‌. പ്രളയബാധിത മേഖലകളിലെ കുട്ടികള്‍ക്ക്‌ കൈമാറാനായിരുന്നു ഇത്‌. ഇതോടൊപ്പം ഒരു ഗുഡ്‌സ് ഓട്ടൊ നിറയെ പഠന സാമഗ്രികളും ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത്‌ ഹാളില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്‌ണന്‍, എ.കെ ശശീന്ദ്രന്‍, ജില്ലാ കലക്‌റ്റര്‍ യു.വി ജോസ്‌, പാറക്കല്‍ അബ്‌ദുല്ല എം.എല്‍.എ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സജിത്ത്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എന്‍ ബാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ സാധനങ്ങളുടെ ലിസ്‌റ്റ് സ്വീകരിച്ചു.

തുടര്‍ന്നാണ്‌ കലക്‌റ്റര്‍ യു.വി ജോസ്‌ കുട്ടികള്‍ക്കൊപ്പം അവര്‍ ശേഖരിച്ച സാധനങ്ങള്‍ കാണാന്‍ പുറത്തേക്കിറങ്ങിയത്‌. പഠനോപകരണങ്ങള്‍ പരിശോധിച്ച കലക്‌റ്റര്‍ അവരോട്‌ കുശലാന്വേഷണം നടത്തി. തുടര്‍ന്ന്‌ സെല്‍ഫിയും എടുത്താണ്‌ കലക്‌റ്റര്‍ കുട്ടികളെ യാത്രയാക്കിയത്‌. നോട്ട്‌ ബുക്കുകള്‍, പേന, കുട, ബാഗ്‌, ബോക്‌സ് തുടങ്ങിയവയുടെ ശേഖരമാണ്‌ കുട്ടികള്‍ കൈമാറിയത്‌.
സ്‌കൂള്‍ ലീഡര്‍ സി. നാസിബ്‌, പി. ശ്രേയ, പി.പി ഇഫാറ, സി. ഫര്‍ഹാന്‍ തുടങ്ങി 25 കുട്ടികളാണ്‌ സ്‌കൂളില്‍ നിന്ന്‌ സാധന സാമഗ്രികളുമായി കലക്‌റ്ററെയും മന്ത്രിമാരെയും കാണാനെത്തിയത്‌. ഹെഡ്‌മാസ്‌റ്റര്‍ ഇ. അഷറഫ്‌, ജമാല്‍ കുറ്റ്യാടി, വി.സി കുഞ്ഞബ്‌ദുല്ല, പി.ടി.എ പ്രസിഡന്റ്‌ സി.എച്ച്‌ ഷരീഫ്‌, വൈസ്‌ പ്രസിഡന്റ്‌ കെ.പി റഷീദ്‌, നാസര്‍ തയ്ുള്ളതില്‍യ, വി.കെ ഇബ്രാഹിം, എന്‍.പി ശക്കീര്‍, കെ. പ്രമോദ്‌ കുമാര്‍, എന്‍.പി സൈഫുല്ല, എം.പി.ടി.എ പ്രസിഡന്റ്‌ കെ.കെ അഖില, എം. ഷഫീഖ്‌, ടി.കെ സുബൈര്‍, അഫീഫ്‌ കെ.പി.ആര്‍, അഷറഫ്‌ പാലേരി, പ്രദീപന്‍ നവരക്കോട്‌ തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ അനുഗമിച്ചു.

Ads by Google
Advertisement
Thursday 13 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW