Thursday, September 13, 2018 Last Updated 11 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.24 AM

ശാസ്‌താംപാറ റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണത്തിന്‌ നടപടിയായില്ല

uploads/news/2018/09/248135/2.jpg

മലയിന്‍കീഴ്‌: ജില്ലയിലെ പ്രധാന ഗ്രാമീണ ടൂറിസം കേന്ദ്രമായ വിളപ്പില്‍ശാല, ശാസ്‌താംപാറയിലേക്കുള്ള റോഡിന്റെ പാര്‍ശ്വഭിത്തി പെരുമഴയില്‍ ഇടിഞ്ഞ്‌ താഴ്‌ന്നിട്ട്‌ രണ്ടുമാസമായിട്ടും പുനര്‍ നിര്‍മാണത്തിന്‌ നടപടിയില്ല. തകര്‍ന്ന ഭിത്തിയുടെ ശേഷിക്കുന്ന ഭാഗം ഏതുനിമിഷവും അടര്‍ന്നുമാറാവുന്ന അവസ്‌ഥയിലാണ്‌. ഇതിനു തൊട്ടടുത്ത്‌ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ അപകട ഭീഷണിയിലാണ്‌. നബാര്‍ഡിന്റെ ധനസഹായത്തോടെ നാലു കോടി മുടക്കി നിര്‍മ്മിച്ച വിളപ്പില്‍ശാല-ശാസ്‌താംപാറ റോഡും പാര്‍ശ്വഭിത്തിയുമാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാലുമാസം തികയും മുന്‍പ്‌ തകര്‍ന്നത്‌. ശേഷിക്കുന്ന ഇരുപത്‌ മീറ്റര്‍ ഭിത്തി വിണ്ടുകീറി തകര്‍ച്ചാഭീഷണി നേരിടുന്നു. തകര്‍ന്ന റോഡിന്‌ വശത്തായി മണല്‍ചാക്കുകള്‍ നിരത്തി താല്‍ക്കാലിക സുരക്ഷാസംവിധാനം ഒരുക്കിയെങ്കിലും വീണ്ടുകീറിയ ഭാഗം സുരക്ഷിതമല്ല.
നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ റോഡിന്‌ ഇരുപതടിയോളം താഴ്‌ചയിലായ വീട്ടുകാര്‍ക്ക്‌ റോഡിലേക്ക്‌ കയറാന്‍ ഇരുമ്പിലുള്ള ഏണിപ്പടി സ്‌ഥാപിച്ചിരുന്നു. സംരക്ഷണമതില്‍ തകര്‍ന്നു വീണപ്പോള്‍ ഏണിപ്പടിയും റോഡില്‍ നിന്ന്‌ ഇളകിമാറി. ഇപ്പോള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുകയാണ്‌ ഏണിപ്പടി. ഇതു കാരണം സമീപ വീടുകളിലുള്ളവര്‍ക്ക്‌ റോഡിലേക്ക്‌ കയറാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌ നിലവിലുള്ളത്‌.
താഴ്‌ചയുള്ള പ്രദേശങ്ങള്‍ മണ്ണിട്ട്‌ നികത്തിയും കുത്തനെയുള്ള കയറ്റങ്ങള്‍ ഇടിച്ചുതാഴ്‌ത്തിയുമാണ്‌ ശാസ്‌താംപാറയിലേക്കുള്ള റോഡ്‌ നിര്‍മിച്ചിരിക്കുന്നത്‌. അശാസ്‌ത്രീയ നിര്‍മാണത്തിലെ അപാകതകള്‍ അന്നേ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതര്‍ കാര്യമായെടുത്തില്ല..

Ads by Google
Advertisement
Thursday 13 Sep 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW