Tuesday, February 19, 2019 Last Updated 25 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.22 AM

കന്യാസ്‌ത്രീയെ പീഡിപ്പിച്ച ബിഷപ്പിനെതിരെ നടപടിയെടുക്കണം: പന്ന്യന്‍ രവീന്ദ്രന്‍

uploads/news/2018/09/248117/2.jpg

കൊല്ലം: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന്‌ സി.പി.ഐ. ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സ്‌ത്രീകളെ അപമാനിക്കുന്നവര്‍ ആരായാലും രക്ഷപ്പെടാന്‍ പാടില്ല. സി.പി.ഐ. ടൗണ്‍ നോര്‍ത്ത്‌ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്‌ ഓഡിറ്റോറിയത്തില്‍ നടന്ന സോണി ബി. തെങ്ങമം അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയമാണു നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പാക്കുന്നത്‌. മംഗോളിയന്‍ സര്‍ക്കാരിന്‌ 6600 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‌ നല്‍കിയ മോഡി നമുക്ക്‌ തന്നത്‌ കേവലം 600 കോടി രൂപ മാത്രമാണ്‌. ചായക്കടക്കാരന്റെ മകനെന്ന സഹതാപം നേടി അധികാരത്തില്‍ വരുമ്പോള്‍ താന്‍ പാവപ്പെട്ടവരോടൊപ്പമുണ്ടാകുമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ ഓരോ ദിവസവും മോഡി ആരോടൊപ്പമാണെന്ന്‌ കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരികയാണ്‌. പെട്രോളിന്റെ വില ഏതാനും ദിവസങ്ങള്‍ക്കകം 100ല്‍ എത്തും.
പാചകവാതകത്തിന്റെ വിലയുടെ കാര്യത്തിലും അത്‌ തന്നെയാണ്‌ അവസ്‌ഥ. രാജ്യത്തെ ജനങ്ങള്‍ ബാങ്കില്‍ അക്കൗണ്ട്‌ തുറന്നാല്‍ എല്ലാ സബ്‌സിഡിയും ബാങ്ക്‌ ലഭിക്കുമെന്നാണ്‌ മോഡി പറഞ്ഞിരുന്നത്‌. ഇതനുസരിച്ച്‌ രാജ്യത്തെ 87 ശതമാനം ആളുകളും അക്കൗണ്ട്‌ തുറന്നു. എന്നാല്‍ ഒരാള്‍ക്ക്‌ പോലും സബ്‌സിഡി ഇനത്തില്‍ പണം ലഭിച്ചില്ല. മിനിമം ബാലന്‍സ്‌ നിലനിര്‍ത്താത്തതിനാല്‍ പാവപ്പെട്ട ജനങ്ങളുടെ 11500 കോടി രൂപയാണ്‌ ഒരു വര്‍ഷം കൊണ്ട്‌ പിഴയിനത്തില്‍ ഈടാക്കിയത്‌. ഈ തുക വന്‍കിട മുതലാളിമാര്‍ക്ക്‌ കടം കൊടുത്തു. മുതലാളിമാര്‍ക്കുവേണ്ടി ഭരിക്കുന്ന ഭരണാധികാരിയാണ്‌ താനെന്ന്‌ മോഡി ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിറ്റി സെക്രട്ടേറിയേറ്റ്‌ അംഗം ഉളിയക്കോവില്‍ ശശി അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Thursday 13 Sep 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW