Wednesday, November 21, 2018 Last Updated 47 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.22 AM

പാരിപ്പള്ളി ഇ.എസ്‌.ഐ. ആശുപത്രി അവഗണനയില്‍

uploads/news/2018/09/248116/1.jpg

ചാത്തന്നൂര്‍: കാടുമൂടിയ പരിസരവും ചോര്‍ന്നൊലിക്കുന്ന കെട്ടിടവും. ആകെയുള്ളത്‌ മൂന്നു മുറി മാത്രം. വേണ്ടത്ര ജീവനക്കാരില്ലാത്തതു മറ്റൊരു തലവേദന.
അടിസ്‌ഥാന സൗകര്യം പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന പാരിപ്പള്ളി ഇ.എസ്‌.ഐ ആശുപത്രിയുടെ ദയനീയചിത്രമാണിത്‌.
ചോര്‍ച്ച മൂലം കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങള്‍ നശിക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. ഓഫീസിനും ഫാര്‍മസിക്കും ഓരോ മുറി മാറ്റിവച്ചാല്‍ ശേഷിക്കുന്ന കുടുസു മുറിയിലാണ്‌ സ്‌ക്രീന്‍ വച്ച്‌ മറച്ചു പരിശോധനയും കുത്തിവയ്‌പും നടക്കുന്നത്‌.
പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ കെട്ടിടസമുച്ചയത്തിലാണ്‌ ഇ.എസ്‌.ഐ ആശുപത്രിയും പ്രവര്‍ത്തിക്കുന്നത്‌. ഇ.എസ്‌.ഐ കോര്‍പറേഷനില്‍നിന്ന്‌ സംസ്‌ഥാനസര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ഏറ്റെടുത്തപ്പോള്‍ ഈ കെട്ടിടവും അതില്‍ ഉള്‍പ്പെട്ടു. അതിനാല്‍ ജീര്‍ണിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആര്‌ നടത്തുമെന്ന തര്‍ക്കം നിലനില്‍ക്കുന്നു. നിത്യേന നൂറിലധികം രോഗികളാണ്‌ വിശ്രമിക്കാന്‍ പോലും സ്‌ഥലമില്ലാത്ത ആശുപത്രിയില്‍ ചികിത്സക്കെത്തുന്നത്‌. ഇവിടെ നിന്നു രോഗികളെ മെഡിക്കല്‍ കോളജിലേക്ക്‌ റഫര്‍ ചെയ്യുന്നതിനാല്‍ ആറ്റിങ്ങല്‍, വക്കം തുടങ്ങി ദൂരദേശത്തുനിന്നു വരെ രോഗികള്‍ എത്തുന്നതാണ്‌ തിരക്കു വര്‍ധിക്കാന്‍ കാരണം.
ഫാര്‍മസി വിഭാഗത്തില്‍ മൂന്ന്‌ ഒഴിവുള്ളതില്‍ രണ്ട്‌ താല്‍കാലിക ജീവനക്കാരാണുള്ളത്‌. ഇവര്‍ മാറി വരുന്നതിനാല്‍ മരുന്നുകളുടെ രജിസ്‌റ്റര്‍ കൃത്യമായി സൂക്ഷിക്കാന്‍ കഴിയാറില്ല. രണ്ട്‌ നഴ്‌സ് വേണ്ടിടത്ത്‌ ഒരാള്‍ മാത്രമാണുള്ളത്‌.
രോഗികളില്‍ ഭൂരിഭാഗവും പ്രഷര്‍, കൊളസ്‌ട്രോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവരാണെങ്കിലും ഇവയ്‌ക്കുള്ള മരുന്നുകള്‍ ഇല്ലാത്തത്‌ പലപ്പോഴും ജീവനക്കാരും രോഗികളും തമ്മില്‍ തര്‍ക്കത്തിനു കാരണമാകുന്നു.
നിരവധി തൊഴിലാളികളുടെ ആശ്രയമായ ആശുപത്രിയുടെ ദുരവസ്‌ഥ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു.

Ads by Google
Advertisement
Thursday 13 Sep 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW