Thursday, September 13, 2018 Last Updated 44 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.22 AM

പ്രളയഭീതി ഒഴിയുംമുമ്പേ നാടുനടുക്കി ഭൂചലനം

അടൂര്‍/പന്തളം: പ്രളയം ദുരന്തം വിതച്ച്‌ ഒരു മാസം തികയും മുമ്പേ നാടിനെ വിറപ്പിച്ച്‌ ഭൂചലനം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി മേഖലകളില്‍ ഇന്നലെ രാവിലെ പത്തരയോടെ അനുഭവപ്പെട്ട ഭൂചലനത്തില്‍ പലയിടത്തും ഭൂമി വിണ്ടു കീറി.തെങ്ങിനാല്‍,കോലമല,അമ്മകണ്ടകര,ചേന്നാട്ടുശ്ശേരി,ഇളംപള്ളില്‍ തുടങ്ങിയസ്‌ഥലങ്ങളിലും ഭൂചലനം അനുഭവപെട്ടു. നൂറില്‍പ്പരം വീടുകള്‍ക്ക്‌ വിള്ളലും ബലക്ഷയവും ഉണ്ടായി. പരിഭ്രാന്തരായ നാട്ടുകാര്‍ വീടുവിട്ട്‌ പുറത്തേക്കോടി. മറ്റു നാശനഷ്‌ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.
അടൂരില്‍ എഴുപത്തിയഞ്ചും പന്തളം നഗരസഭയില്‍ പത്തും കഞ്ചുക്കോട്‌, തണ്ടാനുവിള ഭാഗത്ത്‌ പതിനഞ്ചും വീടുകള്‍ക്കാണ്‌ നാശം നേരിട്ടിരിക്കുന്നത്‌.
പഴകുളം, മേട്ടുപുറം,കഞ്ചിക്കോട്‌ എന്നിവിടങ്ങളിലെ ജനങ്ങളെ ഭീതിയിലാക്കി ഇന്നലെ രാവിലെ പത്തര യോടെയാണ്‌ വന്‍ ശബ്‌ദത്തോടെ ഭൂമി വിറച്ചത്‌. ശബ്‌ദം കേട്ട്‌ വീടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി ഓടി.എന്താണ്‌ സംഭവിച്ചത്‌ എന്നു അറിയാതെ ജനം പരക്കം പാഞ്ഞു. ഏറെ സമയത്തിനു ശേഷമാണ്‌ ഇത്‌ ഭൂചലനമാണെന്ന ജനങ്ങള്‍ക്ക്‌ മനസിലായത്‌. ഇതോടെ ആശങ്ക മുളപൊട്ടി. കഞ്ചിക്കോട്‌ ഭാഗത്തുള്ളവരാണ്‌ ഭൂചലനം ആദ്യം തിരിച്ചറിഞ്ഞത്‌.
തുടര്‍ന്ന്‌ വീടുകളില്‍ പരിശോധന നടത്തിയപ്പോഴാണ്‌ ഭിത്തിയിലും കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരയും ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ വിള്ളല്‍ കണ്ടത്‌. അടുക്കളയിലെ പാത്രങ്ങള്‍ കൂട്ടിമുട്ടിയതും ഭീതിയുണ്ടാക്കി. പാലമേല്‍ പഞ്ചായത്തിലെ കഞ്ചിക്കോട്‌ വാര്‍ഡില്‍ പൂവണ്ണന്‍തടത്തില്‍ ഓമനയുടെ വീടിന്റെ അടുക്കള ഭാഗത്തെയും പുറകിലെയും ഭിത്തികള്‍ വീണ്ടു കീറി. പഞ്ഞി വെട്ടി കിഴക്കേതില്‍ ഉസ്‌മാന്‍ റാവുത്തരുടെ വീടിന്റെ നാല്‌ ഭിത്തികള്‍ക്കും കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരയ്‌ക്കും വിള്ളലുണ്ടായി. ഫൗസിയ ഭവനില്‍ ഇസ്‌മയിലിന്റെ വീടിന്റെ അടുക്കള ഭിത്തിയും മുന്‍വശത്തെ ഭിത്തിയും വിണ്ടുകീറി അടുക്കളയിലെ പാത്രങ്ങള്‍ വയ്‌ക്കുന്ന കോണ്‍ക്രീറ്റ്‌ സ്ലാബ്‌ പിളര്‍ന്നു മാറി. ശബ്‌ദം കേട്ട്‌ മുറിയ്‌ക്കുള്ളിലായിരുന്ന സജന പുറത്തേക്ക്‌ ഇറങ്ങിയോടി. കഞ്ഞി വെട്ടി കിഴക്കേതില്‍ സൈനബുവിന്റെ വീടിനും നാശം നേരിട്ടു. പഴകുളം കഞ്ചികോട്‌ പ്ലാം ബ്ലില്‍ ജമീല ബീവിയുടെ വീടിന്റെ നാല്‌ വശത്തെ ഭിത്തികള്‍ക്കും പൊട്ടലുണ്ടായി.
പ്ലാവിളയില്‍ ഇസ്‌മായില്‍ റാവുത്തരുടെ വീടും പഴകുളം പടിഞ്ഞാറ്‌ പ്ലാംവിളപടിഞ്ഞാറ്റേതില്‍ രസൗവുകുട്ടിയുടെ കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരയ്‌ക്കും ഭിത്തിയ്‌ക്കും നാശമുണ്ടായി. പഴകുളം കൊറ്റോട്ട്‌ കിഴക്കേതില്‍ ജമീലാബീവി, പന്ത്രാംകുഴി വടക്കേതില്‍ ഷാജി, നെല്ലിവിള കിഴക്കേതില്‍ ഹാജിറാ ബീവി, ഷംസുദീന്‍, ഹബീബ്‌, ജമാല്‍, സലിഖത്ത്‌, നെല്ലിവിള പടിഞ്ഞാറ്റേതില്‍ ഫാത്തിമാ ബീവി, ഡി. മുഹമ്മദ്‌ റാവുത്തര്‍, നെല്ലിവിള വടക്കേതില്‍ നീയാസി പൂക്കുഞ്ഞ്‌, പുതുശേരി പുത്തന്‍വീട്ടില്‍ ഹബി ബ്‌ റാവുത്തര്‍, പുത്തന്‍ വീട്ടില്‍ ഹമീദ്‌, കോഴിശേരില്‍ നാസറുദ്ദീന്‍, കോഴിശേരി വടക്കേതില്‍ ഷംസുദ്ദീന്‍, പ്ലാവിളയില്‍ ജമീല, നാവക്കോണില്‍ കിഴക്കതില്‍ മുഹമ്മദാലി, പ്ലാവിള കിഴക്കേതില്‍ ഹംസ, നാവക്കോണില്‍ കിഴക്കേതില്‍ ഹനീഫ, ജമീല, ഷംനാദ്‌ മന്‍സില്‍ ലൈല, മലയില്‍ പുത്തന്‍വീട്ടില്‍ അബ്‌ദുള്‍ അസീസ്‌, കോഴിശേരി വടക്കേതില്‍ നവാസ്‌, കോഴിശേരില്‍ നാസര്‍ കുട്ടി, തടത്തി വിള തെക്കേതില്‍ നൗഷാദ്‌, പ്ലാവിള കിഴക്കേതില്‍ നിസാര്‍, താജുദ്ദീന്‍, പൊന്‍മാന കിഴക്കേതില്‍ സാലിന.
എന്നിവരുടെ വീടുകള്‍ക്കും നാശം നേരിട്ടു. അടൂര്‍ ഇന്‍സ്‌പെക്‌ടര്‍ ജി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം സ്‌ഥലത്ത്‌ എത്തിയിരുന്നു. ആന്റോ ആന്റണി എം.പി,ആര്‍. രാജേഷ്‌ എം.എല്‍.എ, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, പള്ളിക്കല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസന്നകുമാരി, പാലമേല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന വിജയന്‍ എന്നിവര്‍ സ്‌ഥലം സന്ദര്‍ശിച്ചു.

Ads by Google
Advertisement
Thursday 13 Sep 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW