Sunday, November 18, 2018 Last Updated 9 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.22 AM

ഗൃഹപ്രവേശത്തിനു കിട്ടിയ 10 ലക്ഷം നാടിന്‌

കൊല്ലം: ഗൃഹപ്രവേശച്ചടങ്ങില്‍ സംഭാവന നല്‍കിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തില്‍ പങ്കാളികളായി. ഓച്ചിറ ഐഷ ഗോള്‍ഡ്‌ പാലസ്‌ ഉടമ എന്‍.ഇ. സലാമാണ്‌ ഗൃഹപ്രവേശത്തിന്‌ ലഭിച്ച പത്തു ലക്ഷം രൂപ നാടിന്റെ പുനര്‍നിര്‍മാണത്തിനുള്ള സര്‍ക്കാരിന്റെ യജ്‌ഞത്തിനുവേണ്ടി നീക്കിവച്ചത്‌. ഇന്നലെ കരുനാഗപ്പള്ളി ടൗണ്‍ ക്ലബില്‍ നടന്ന കനിവോടെ കൊല്ലം പരിപാടിയില്‍ ആറു ലക്ഷം രൂപയുടെ ചെക്ക്‌ ഇദ്ദേഹം ഫിഷറീസ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് കൈമാറി. പ്രളയക്കെടുതികളില്‍പ്പെട്ട നാലു പേര്‍ക്ക്‌ അന്‍പതിനായിരം രൂപ വീതം ചികിത്സാ ധനസഹായമായും ഒരു ലക്ഷം രൂപ വീതം രണ്ടു കുടുംബങ്ങള്‍ക്കു വീടുപണി പൂര്‍ത്തീകരിക്കുന്നതിനും നേരത്തെ നല്‍കിയിരുന്നു.

Ads by Google
Advertisement
Thursday 13 Sep 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW