Thursday, September 13, 2018 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.21 AM

സുപ്രീം കോടതി വിധി വിദ്യാഭ്യാസകച്ചവടത്തിനേറ്റ തിരിച്ചടി: ബി.ജെ.പി.

uploads/news/2018/09/248111/2.jpg

കണ്ണൂ: കണ്ണൂര്‍. കരുണ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി കമ്മ്യൂണിസ്‌റ്റ് - കോണ്‍ഗ്രസ്സ്‌ ഭരണ കൂടങ്ങളുടെ വിദ്യാഭ്യാസകച്ചവടത്തിനേറ്റ തിരിച്ചടിയെന്ന്‌ ബി.ജെ.പി സംസ്‌ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്‌ണന്‍. ബൂര്‍ഷ്യാ സംസ്‌കാരത്തിന്‌ മുന്നില്‍ മുട്ട്‌ മടക്കുന്ന ബൂര്‍ഷ്വാ വിരുദ്ധ പാര്‍ട്ടിയായി സി.പി.എം മാറി. ജലന്ധര്‍ ബിഷപ്പിന്റെ വിഷയത്തില്‍ നോട്ടീസ്‌ അയക്കുമെന്നാണ്‌ അനേ്വഷണ സംഘം പറയുന്നത്‌. എന്നാല്‍ ഇത്‌ ശുദ്ധ തട്ടിപ്പാണ്‌. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയും ജലന്ധര്‍ ബിഷപ്പും രാഷ്ര്‌ടീയ ചെസ്‌ കളി നടത്തുകയാണെന്നും, ബിഷപ്പിനെ രക്ഷിക്കാനുള്ള കലാള്‍ പടയായി സി.പി.എം മാറിയെന്നും ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ ഉയര്‍ന്ന ലൈഗീക ആരോപണ കേസ്‌ നിയമമന്ത്രി എ.കെ ബാലനും കണ്ണൂര്‍ എം.പി പി.കെ ശ്രീമതിയും അട്ടിമറിക്കുകയാണ്‌. ഇടതു പക്ഷ സര്‍ക്കാര്‍ ആദ്യം സാക്ഷര കേരളത്തെ പ്രളയ കേരളമാക്കി പിന്നീട്‌ പീഡിത കേരളമാക്കി. മന്ത്രി എ.കെ ബാലന്‍ സത്യപ്രതിജ്‌ഞ ലംഘനമാണ്‌ നടത്തുന്നത്‌.അതിനാല്‍ നിയമ നടപടിക്ക്‌ വിധേയമാകണം. ഇതുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി സെക്രട്ടറി, എം.എല്‍.എ എ.കെ ബാലന്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിട്ടുണ്ടെന്നും ഗോപാലകൃഷ്‌ണന്‍ കണ്ണൂരില്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 13 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW