Saturday, November 17, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.21 AM

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനകളൊഴുകുന്നു; രണ്ടാം ദിവസം ലഭിച്ചത്‌ മൂന്നു കോടിയും രണ്ടര പവനും

uploads/news/2018/09/248110/1.jpg

കണ്ണൂര്‍: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനു ശേഷം സംസ്‌ഥാനത്തെ വീണ്ടെടുക്കാന്‍ കേരള സമൂഹം നടത്തുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്‌ മാതൃകയാവുകയാണെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. നവകേരള നിര്‍മാണത്തിനായുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി പിണറായിയില്‍ നടന്ന ഫണ്ട്‌ ശേഖരണത്തിന്‌ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിലെ അവശതയനുഭവിക്കുന്ന ആളുകള്‍ പോലും അവരുടെ ക്ഷേമ പെന്‍ഷന്‍ തുക ഉള്‍പ്പെടെയുള്ള സംഖ്യ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കാന്‍ മുന്നോട്ടുവന്നിരിക്കുന്നു. ഇഷ്‌ടപ്പെട്ട സാധനങ്ങള്‍ സ്വന്തമാക്കാന്‍ കൊച്ചുകുട്ടികള്‍ മാസങ്ങളായി സ്വരുക്കൂട്ടി വച്ച തുകയും വിദ്യാര്‍ഥികള്‍ അവര്‍ക്ക്‌ ലഭിച്ച സ്‌കോളര്‍ഷിപ്പ്‌ സംഖ്യയും വീട്ടമ്മമാര്‍ തങ്ങളുടെ മാലയും വളയും ആരാധനാലയങ്ങള്‍ അവയ്‌ക്ക് ലഭിച്ച സംഭാവനകളും പ്രളയബാധിതരുടെ കണ്ണീരൊപ്പാനായി നല്‍കുന്ന കാഴ്‌ച പ്രളയം കേരളത്തിന്റെ മനസ്സിനെ എത്രമാത്രം ആര്‍ദ്രമാക്കി മാറ്റിയിരിക്കുന്നു എന്നതിന്‌ തെളിവാണ്‌.
പ്രളയത്തിനു ശേഷമുള്ള നവകേരള സൃഷ്‌ടിക്ക്‌ ആവശ്യമായ 30,000 കോടിയിലേറെ രൂപ സ്വരുക്കൂട്ടാന്‍ നാം മാത്രം വിചാരിച്ചാല്‍ സാധ്യമല്ലെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. യുഎഇ ഉള്‍പ്പെടെയുള്ള സുഹൃദ്‌ രാജ്യങ്ങള്‍ വാഗ്‌ദാനം ചെയ്‌ത സഹായം സ്വീകരിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലും അത്‌ നേടിയെടുക്കാനാവുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷ. പ്രളയകാലത്തും അതിനു ശേഷവും അയല്‍ സംസ്‌ഥാനങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ എടുത്തുപറയേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മഹാപ്രളയത്തെ അിജീവിച്ച കേരള ജനത പ്രളയാനന്തരമുള്ള വെല്ലുവിളികളെയും ധീരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

Ads by Google
Advertisement
Thursday 13 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW