Wednesday, November 14, 2018 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.21 AM

മത്സ്യ വണ്ടിയില്‍ നിന്നും 50 കുപ്പി മാഹി മദ്യം പിടികൂടി

കൂത്തുപറമ്പ്‌: മല്‍സ്യ വണ്ടിയില്‍ നിന്നും 50 കുപ്പി മാഹി മദ്യം പിടികൂടി. ഓണം സ്‌പെഷ്യല്‍ ഡവിനോടനുബന്ധിച്ച്‌ കൂത്തുപറമ്പ്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ്‌ ഓഫീസര്‍ പി.പ്രമോദനും പാര്‍ട്ടിയും ആണ്‌ കെ.എല്‍ 58 ടി 8211 മഹീന്ദ്ര ജിറ്റോ വണ്ടിയില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്‌. മീന്‍ വണ്ടികളില്‍ മല്‍സ്യത്തിന്റെ ട്രേകളില്‍ ഐസ്‌ കട്ടകള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ്‌ മദ്യം
കടത്തിയിരുന്നത്‌. രണ്ടാഴ്‌ച്ചയോളമായി ഈ വാഹനംനിരിക്ഷിച്ചു വരികയായിരുന്നു.വയനാട്‌ പെരിയ ഭാഗങ്ങളില്‍ വില്‍പനക്കായാണ്‌ മദ്യം
കൊണ്ടു പോകുന്നത്‌. പുലര്‍ച്ചെ അഞ്ച്‌ മണി സമയത്താണ്‌ മദ്യം കടത്തിക്കൊണ്ടു
പോവുന്നത്‌.പെരിയ സ്വദേശി നാസര്‍ എന്നയാളെ അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്‌തു വരികയാണ്‌. പാര്‍ട്ടിയില്‍ പ്രിവന്റീവ്‌ ഓഫിസര്‍ എക്‌സൈസ്‌ ഓഫിസര്‍മാരായ രോഷിത്ത്‌ അനില്‍ കുമാര്‍ .പി.കെ ,സിവില്‍,ഷാജി.യു, പ്രജീഷ്‌ കോട്ടായി ,പ്രനില്‍ കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 13 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW