Wednesday, November 21, 2018 Last Updated 38 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.21 AM

യുവാവിന്റെ മരണം പോലീസ്‌ അ0ന്വഷണം തുടങ്ങി

തലശ്ശേരി: പൊന്ന്യം സറാമ്പി യില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച താഴെ വീട്ടില്‍ കാരായി വിനീഷ്‌ കുമാറിന്റെ (42) മരണവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അന്വേഷണം തുടങ്ങി. കഴിഞ്ഞ ആറാം തീയതിയാണ്‌ വിനീഷ്‌ വീട്ടിനടുത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ തലശ്ശേരി പോലീസ്‌ കേസന്വേഷണം ആരംഭിച്ചത്‌. മരണം സംബന്ധിച്ച്‌ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ പോലീസ്‌ ഗൗരവത്തോടെ എടുത്തിരുന്നില്ല. പിന്നീട്‌ മരണം സംബന്ധിച്ച്‌ വ്യാപകമായി പോസ്‌റ്റര്‍ പതിച്ചതിനു ശേഷമാണ്‌ വിവാദമായതും പോലീസ്‌ അന്വേഷണം ആരംഭിച്ചതും മരിച്ച വിനീഷിന്റെ ഭാര്യയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസ്‌ മൊഴിയെടുത്തു. വിനീഷിനെ രണ്ടു പേര്‍ മര്‍ദ്ദിച്ചിരുന്നെന്നും ബന്ധുക്കള്‍ മൊഴി നല്‍കി.

Ads by Google
Advertisement
Thursday 13 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW