Saturday, November 17, 2018 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.21 AM

സര്‍വീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പ്‌; അനുരഞ്‌ജന നീക്കം തുടങ്ങി

തളിപ്പറമ്പ്‌: തളിപ്പറമ്പ്‌ സര്‍വീസ്‌ സഹകരണ ബേങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കല്ലിങ്കീല്‍ വിഭാഗം അനുരഞ്‌ജന നീക്കത്തില്‍. ഇതിന്റെ ഭാഗമായി ഇന്നലെ ഐഗ്രൂപ്പിലെ കല്ലിങ്കീല്‍ വിഭാഗം യോഗം ചേര്‍ന്നു.
തളിപ്പറമ്പ്‌് സര്‍വീസ്‌ സഹകരണ ബേങ്കില്‍ ഒരു തവണ കൂടി പ്രസിഡന്റ്‌ സ്‌ഥാനം ഉറപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി ഇടഞ്ഞുനില്‍ക്കുന്നവരെ നേരിട്ട്‌ ബന്ധപ്പെട്ടാണ്‌ തകൃതിയായ അനുരഞ്‌ജന നീക്കം. നിലവില്‍ എ വിഭാഗത്തിന്‌ രണ്ട്‌ സീറ്റുകളാണ്‌ നല്‍കിയിരിക്കുന്നത്‌. ഇത്തവണ ഒരു ഡയരക്‌ടര്‍ സ്‌ഥാനം എ വിഭാഗത്തിലെ വിനോദ്‌ രാഘവന്‍ ആവശ്യപ്പെട്ടിരിക്കയാണ്‌.
കോണ്‍ഗ്രസിനുള്ള മറ്റ്‌ സീറ്റുകളില്‍ എം.എന്‍.പൂമംഗലത്തിന്‌ ഉള്‍പ്പെടെ ഡയരക്‌ടര്‍ സ്‌ഥാനം നല്‍കി തന്റെ പ്രസിഡന്റ്‌ സ്‌ഥാനം ഉറപ്പുവരുത്താനാണ്‌ കല്ലിങ്കീല്‍ ശ്രമിക്കുന്നത്‌. ഐ വിഭാഗം പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ നിര്‍ദ്ദേശിച്ച രണ്ടുപേരില്‍ പ്രഥമ സ്‌ഥാനത്തുള്ള ടി.ആര്‍.മോഹന്‍ദാസിനെ രണ്ടര വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന മണ്ഡലം പ്രസിഡന്റ്‌ സ്‌ഥാനത്തേക്കും നിര്‍ദ്ദേശിക്കാനാണ്‌ നീക്കം. ഡിസിസിയുടേയും കെ.സുധാകരന്റെയും പരിപൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്നും വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നും കല്ലിങ്കീല്‍ പത്മനാഭന്‍ പറയുന്നു.

Ads by Google
Advertisement
Thursday 13 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW