Saturday, November 17, 2018 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.21 AM

വാഗമണ്ണില്‍ സഞ്ചാരികള്‍ക്കും ജീവനക്കാര്‍ക്കും നേരേ കൈയേറ്റം

uploads/news/2018/09/248103/2.jpg

വാഗമണ്‍: വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികള്‍ക്കും ജീവനക്കാര്‍ക്കും നേരേ സാമൂഹിക വിരുദ്ധരുടെ ആക്രമണം പതിവായി. സന്ദര്‍ശകര്‍ക്കു സുരക്ഷയൊരുക്കുന്നതിനായി മൊട്ടക്കുന്നിനു സമീപം ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ടൂറിസം പോലീസ്‌ സഹായ കേന്ദ്രം അനാഥമായി കിടക്കുകയാണ്‌.
പ്രതിദിനം ആയിരക്കണക്കിനു സഞ്ചാരികളാണ്‌ വാഗമണ്ണിലെത്തുന്നത്‌. വൈകുന്നേരങ്ങളില്‍ പ്രദേശത്ത്‌ തമ്പടിക്കുന്ന മദ്യപസംഘങ്ങള്‍ സഞ്ചാരികളുമായും ജീവനക്കാരുമായും വാക്കേറ്റമുണ്ടാകുന്നതും സംഘര്‍ഷത്തില്‍ കലാശിക്കുന്നതും പതിവാണ്‌. തിരക്കു വര്‍ധിക്കുന്ന ദിവസങ്ങളില്‍ പോലീസിന്റെ സേവനം കേന്ദ്രത്തില്‍ ലഭ്യമാക്കണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു.
ടൂറിസം കേന്ദ്രത്തില്‍നിന്നു ഒന്നരക്കിലോമീറ്റര്‍ ദൂരത്താണു ബീവറേജസ്‌ മദ്യവില്‍പ്പന ശാല സ്‌ഥിതി ചെയ്യുന്നത്‌. കഴിഞ്ഞദിവസം മൂലമറ്റത്തു നിന്നുമെത്തിയ സംഘം അലക്ഷ്യമായി വാഹനം പാര്‍ക്ക്‌ ചെയ്യുകയും ഇതു ചോദ്യംചെയ്‌ത പൈന്‍വാലി ടിക്കറ്റ്‌ കൗണ്ടറിലെ ജീവനക്കാരെ മര്‍ദിക്കുകയും ചെയ്‌തിരുന്നു. മുമ്പ്‌ വാഗമണ്ണില്‍ സഞ്ചാരികള്‍ക്കു നേരെയുള്ള അതിക്രമം തുടര്‍ക്കഥയായതോടെയാണ്‌ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ പോലീസ്‌ സ്‌റ്റേഷന്‍ അനുവദിച്ചത്‌. തുടര്‍ന്ന്‌ പൈന്‍വാലി, മൊട്ടക്കുന്ന്‌ എന്നിവിടങ്ങളില്‍ രണ്ടു പോലീസ്‌ ഉദ്യോഗസ്‌ഥരുടെ സേവനം ലഭ്യമാക്കിയിരുന്നു. പിന്നീട്‌ പോലീസുകാരെ പിന്‍വലിച്ചതോടെ സാമൂഹിക വിരുദ്ധര്‍ ഇവിടങ്ങള്‍ താവളമാക്കി.
ജീവനക്കാര്‍ക്കു നേരെയും തുടര്‍ച്ചയായി അതിക്രമം ഉണ്ടാകുന്നു. കഴിഞ്ഞദിവസം ജീവനക്കാരെ കൈയേറ്റം ചെയ്‌തവര്‍ക്കു വാഗമണ്‍ ഡെസ്‌റ്റിനേഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റിയിലെ ഭരണകക്ഷി അംഗങ്ങള്‍ ഒത്താശ ചെയ്‌തതായും ആക്ഷേപമുണ്ട്‌.

Ads by Google
Advertisement
Thursday 13 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW