Wednesday, July 17, 2019 Last Updated 28 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.20 AM

സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

രാജകുമാരി: രാജാക്കാട്‌ കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ ജീവനക്കാരുടെ നിയമനം നടക്കാത്തതിനാല്‍ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.
മുപ്പതുവര്‍ഷം മുമ്പ്‌ പ്രാഥമികാരോഗ്യ കേന്ദ്രമായി തുടങ്ങിയതുമുതല്‍ ജീവനക്കാരുടെ നിയമനം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.
രണ്ട്‌ എന്‍.ആര്‍.എച്ച്‌.എം. ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെ നാലു ഡോക്‌ടര്‍മാര്‍ സേവനം അനുഷ്‌ഠിക്കുന്നതും 50 കിടപ്പു രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യവുമുള്ള ആശുപത്രിക്കാണ്‌ ഈ ദുരവസ്‌ഥ. അടുത്ത നാളില്‍ ബ്ലോക്ക്‌ മെഡിക്കല്‍ ഓഫീസര്‍ ചാര്‍ജെടുത്തിട്ടുണ്ടെങ്കിലും നഴ്‌സിങ്‌, പാരമെഡിക്കല്‍ ജീവനക്കാരുടെ കുറവു മൂലം മുല്ലക്കാനത്ത്‌ പ്രവര്‍ത്തിക്കുന്ന സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ പുനരാരംഭിച്ചിട്ടില്ല.
ഇടുക്കി ജില്ലാ ആശുപത്രി നെടുങ്കണ്ടത്തേയ്‌ക്കു മാറ്റിയാല്‍ ഉടന്‍ തന്നെ രാജാക്കാട്‌ സി.എച്ച്‌.സി. താലൂക്ക്‌ ആശുപത്രിയായി ഉയര്‍ത്തുമെന്നു മന്ത്രി എം.എം. മണി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സ്‌റ്റാഫ്‌ പാറ്റേണ്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല.
നിലവില്‍ രണ്ടു നഴ്‌സിങ്‌ അസിസ്‌റ്റന്റിന്റെയും, ഫാര്‍മസിസ്‌റ്റിന്റെയും, രണ്ട്‌ ഗ്രേഡ്‌ ടു ജീവനക്കാരുടെയും ഒഴിവുകളില്‍ ആളെ നിയമിച്ചിട്ടില്ല. കിടത്തിച്ചികിത്സയ്‌ക്ക്‌ അത്യാവശ്യമായ ബെഡുകളും, അനുബന്ധ സൗകര്യങ്ങളും, നഴ്‌സിങ്‌ സ്‌റ്റേഷനും ബ്ലോക്ക്‌ പഞ്ചായത്താണ്‌ ഒരുക്കേണ്ടത്‌. പേ വാര്‍ഡിനായി നാലുമുറികളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ഉദ്‌ഘാടനം നടത്തിയിട്ടില്ല.
ദിവസേന ഇരുനൂറിലധികം രോഗികള്‍ എത്തുന്ന ആരോഗ്യ കേന്ദ്രത്തില്‍ ഇരിക്കാന്‍ നാല്‌ ചാരുബഞ്ചുകള്‍ മാത്രമാണുള്ളത്‌. എക്‌സ്‌റേ മെഷീന്‍ കേടായതു മാറ്റി സ്‌ഥാപിച്ചിട്ടില്ല. കരാര്‍ അടിസ്‌ഥാനത്തിലാണു ലാബോറട്ടറിയുടെ പ്രവര്‍ത്തനം.
അത്യാവശ്യം വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയശേഷം അടിയന്തരമായി ജീവനക്കാരെ നിയമിച്ചു രോഗികളെ കിടത്തി ചികിത്സിക്കാന്‍ വേണ്ട സൗകര്യമൊരുക്കണമെന്നതാണു നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Thursday 13 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW