Thursday, September 13, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.20 AM

ശാന്തന്‍പാറ ഗവ. കോളജിന്‌ എം.ജി. സര്‍വകലാശാലയുടെ അഫിലിയേഷന്‍

രാജകുമാരി: ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ അനുവദിച്ച ശാന്തന്‍പാറ ഗവ. ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജിന്‌ എം.ജി. സര്‍വകലാശാലയുടെ അഫിലിയേഷന്‍.
ബി.എസ്‌സി മാത്‌സ്‌ (30 സീറ്റ്‌), ബി.കോം കംപ്യൂട്ടര്‍ (40 സീറ്റ്‌), ബി.എ. ഇംഗ്ലീഷ്‌ ലിറ്ററേച്ചര്‍ (30 സീറ്റ്‌) എന്നീ കോഴ്‌സുകള്‍ക്കാണ്‌ അനുവാദം ലഭിച്ചത്‌.
സ്‌പോണ്‍സറിങ്‌ കമ്മിറ്റി വര്‍ക്കിങ്‌ ചെയര്‍മാന്‍ സേനാപതി ശശി എം.ജി. സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ ഡോ. സാബു തോമസില്‍നിന്നും അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ഏറ്റുവാങ്ങി. ഈ അധ്യയനവര്‍ഷം ബിരുദ പ്രോഗ്രാമുകളിലേയ്‌ക്ക്‌ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാം.
ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അപര്യാപ്‌തത നിലനില്‍ക്കുന്ന ജില്ലയില്‍ മന്ത്രി എ. എം. മണിയുടെ പരിശ്രമത്തിലാണ്‌ പുതിയ സര്‍ക്കാര്‍ കോളജ്‌ അനുവദിച്ചത്‌.
ഉടുമ്പന്‍ചോല മണ്ഡലത്തിലെ ശാന്തന്‍പാറ പഞ്ചായത്തില്‍ പൂപ്പാറ ആസ്‌ഥാനമായാണ്‌ ഈ വര്‍ഷം മുതല്‍ കോളജ്‌ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. പൂപ്പാറയിലെ ശാന്തന്‍പാറ പഞ്ചായത്ത്‌ എല്‍.പി. സ്‌കൂള്‍ കെട്ടിടത്തിലായിരിക്കും അധ്യയനം ആരംഭിക്കുക.
കേന്ദ്രീകൃത പ്രവേശന നടപടികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ സമയം കഴിഞ്ഞതിനാലാണ്‌ സ്‌പോര്‍ട്ട്‌ അഡ്‌മിഷനിലൂടെ ഈ വര്‍ഷം കോളജിലേയ്‌ക്കു പ്രവേശനം നടത്താന്‍ സര്‍വകലാശാല അനുവാദം നല്‍കിയത്‌.
കോളജില്‍ പ്രവേശനത്തിനുള്ള അപേക്ഷ ഇന്നു മുതല്‍ 15 വരെ കോളജ്‌ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ (പുലരി ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌, പൂപ്പാറ വെസ്‌റ്റ്‌) നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 15നകം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നല്‍കണം. 17ന്‌ രാവിലെ 10 മുതല്‍ നാലുവരെ ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുമെന്നു സ്‌പോണ്‍സറിങ്‌ കമ്മിറ്റി അറിയിച്ചു.
കോളജിന്റെ മന്ദിര നിര്‍മാണത്തിനായി കണ്ടെത്തിയ അഞ്ചേക്കര്‍ റവന്യൂസ്‌ഥലം കോളജ്‌ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്‌ കൈമാറും. ഇതിനു വേണ്ടിയുള്ള കോളജിയറ്റ്‌ എജ്യുക്കേഷന്‍ ഡയറക്‌ടറുടെ അപേക്ഷ മന്ത്രി എം.എം. മണിയുടെ സാന്നിധ്യത്തില്‍ സ്‌പോര്‍ണ്‍സറിങ്‌ കമ്മിറ്റി കലക്‌ടര്‍ക്ക്‌ ചൊവ്വാഴ്‌ച കൈമാറി.

Ads by Google
Advertisement
Thursday 13 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW