Saturday, November 17, 2018 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.20 AM

ചൂടില്‍ വെന്തുരുകി ഹൈറേഞ്ച്‌

കുഞ്ചിത്തണ്ണി: ഹൈറേഞ്ച്‌ കനത്ത ചൂടില്‍ വെന്തുരുകുന്നു. ചെറിയ അരുവികളിലേയും പുഴകളിലെയും, ആറുകളിലേയും കിണറുകളിലെയും വെള്ളം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌.
ഇതു കാലവഷം വരുത്തിയ നഷ്‌ടങ്ങളേക്കാള്‍ വലിയ നഷ്‌ടം ഉണ്ടാക്കാന്‍ ഇടയാക്കുമെന്നു കര്‍ഷകര്‍ പറയുന്നു. മഴക്കാലത്ത്‌ വെള്ളം കയറിയ സ്‌ഥലത്തെ ജാതി, കൊക്കോ തുടങ്ങിയ കൃഷികള്‍ ഉണങ്ങി നശിച്ചു തുടങ്ങി.
ചൂടുകൂടി മണ്ണിലുള്ള ചെറുജീവികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തെങ്ങ്‌, പച്ചക്കറി, വാഴ തുടങ്ങിയവയ്‌ക്കെല്ലാം പലവിധ രോഗങ്ങള്‍ ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു. മണ്ണിലെ മാറ്റങ്ങള്‍ മനസിലാക്കി പ്രതിവിധി കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും അടിയന്തരമായി നിര്‍ദേശിച്ചില്ലെങ്കില്‍ ഹൈറേഞ്ചിലെ കൃഷികളെല്ലാം തന്നെ നശിക്കാന്‍ കാരണമാകും.
മഴക്കാലത്ത്‌ ഉണ്ടായ ഉറവകള്‍ പലതും മഴമാറി ദിവസങ്ങള്‍ കഴിഞ്ഞതോടെ അപ്രത്യക്ഷമായി. മൂന്നാര്‍, മാട്ടുപ്പെട്ടി, പെരിയവുര, കന്നിമല, നല്ലതണ്ണി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ആരംഭിക്കുന്ന പെരിയാറിന്റെ പ്രധാന പോഷകനദികളിലൊന്നായ മുതിരപ്പുഴയാറ്റില്‍ വേനല്‍കാലത്തുണ്ടാകുന്ന വെള്ളം പോലും ഇപ്പോഴില്ലാത്ത അവസ്‌ഥയിലായി. ഒരാഴ്‌ച മാത്രമേ മഴമാറിയിട്ട്‌ ആയിട്ടുള്ളൂ. എന്നാല്‍ ഓരോ ദിവസവും ചൂട്‌ കൂടുന്നതിനാല്‍ വെള്ളത്തിന്റെ തോതില്‍ വലിയ കുറവാണ്‌ അനുഭവപ്പെടുന്നത്‌.

Ads by Google
Advertisement
Thursday 13 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW