Saturday, November 17, 2018 Last Updated 30 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.20 AM

മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയെയും പിതാവിനെയും തടഞ്ഞതായി പരാതി

വണ്ടിപ്പെരിയാര്‍: ഗവ. പോളിടെക്‌നിക്‌ കോളജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിനി പിതാവിനൊപ്പം ആന്റി റാഗിങ്‌ സ്‌ക്വാഡിനു മൊഴി നല്‍കാനെത്തിയപ്പോള്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചതായി പരായി. പിന്നീട്‌ പോലീസ്‌ എത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു. കോളജ്‌ ആധിക്യതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ആന്റി റാഗിങ്‌ സ്‌ക്വാഡിനു മുമ്പാകെ മൊഴി നല്‍കാന്‍ ഇന്നലെ ഉച്ചയോടെ പെണ്‍കുട്ടിയും പിതാവും ആലപ്പുഴയില്‍ നിന്നെത്തിയത്‌.
മൂന്നു പോലീസുകാര്‍ അടങ്ങിയ സംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. റാഗിങ്ങിനിരയാക്കിയതായുള്ള മൊഴിയില്‍ പെണ്‍കുട്ടി ഉറച്ചുനിന്നതോടെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ഓഫീസ്‌ മുറിയിലേക്ക്‌ ഇരച്ചുകയറുകയും പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തതായി പെണ്‍കുട്ടിയുടെ പിതാവ്‌ ജോണ്‍സണ്‍ ആരോപിച്ചു.
ഉടന്‍ തന്നെ പോലീസ്‌ എത്തിയതോടെ വിദ്യാര്‍ഥികള്‍ ഓഫീസ്‌ മുറിയില്‍ നിന്നിറങ്ങി പെണ്‍കുട്ടിയും പിതാവും എത്തിയ വാഹനത്തിനു സമീപത്തേയ്‌ക്കു നീങ്ങി. ഇതോടെ കൂടുതല്‍ പോലീസ്‌ സ്‌ഥലത്തെത്തി. മണിക്കൂറുകള്‍ക്കുശേഷം പോലീസ്‌ സംരക്ഷണത്തിലാണ്‌ ഇവര്‍ ആലപ്പുഴയിലേക്കു മടങ്ങിയത്‌.

Ads by Google
Advertisement
Thursday 13 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW