Thursday, September 13, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.20 AM

ജി.സി.ഡി.എ. ചെയര്‍മാനായി വി. സലിം ചുമതലയേറ്റു

uploads/news/2018/09/248095/3.jpg

കൊച്ചി: ജി.സി.ഡി.എ. ചെയര്‍മാനായി സി.പി.എം. ആലുവ ഏരിയാ സെക്രട്ടറി വി. സലിം ചുമതലയേറ്റു. നിലവിലെ പ്രസിഡന്റ്‌ സി.എന്‍. മോഹനന്‍ സി.പി.എം. ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്‌ രാജിവച്ചിരുന്നു. ഈ ഒഴിവില്‍ വി. സലിമിനെ ഏതാനും ദിവസം മുമ്പ്‌ സംസ്‌ഥാന സര്‍ക്കാര്‍ ജി.സി.ഡി.എ. ചെയര്‍മാനായി നാമനിര്‍ദേശം ചെയ്‌തിരുന്നു. ഇന്നലെ രാവിലെ 10 ന്‌ കുടുംബസമേതമെത്തിയാണ്‌ സലിം ചുമതലയേറ്റത്‌. എറണാകുളത്തെ അടിസ്‌ഥാന സൗകര്യം വിപുലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുമെന്ന്‌ പിന്നീട്‌ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിശാലകൊച്ചി എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ എല്ലാ ശ്രമങ്ങളും നടത്തും. മുന്‍ ചെയര്‍മാന്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും പുതിയ പദ്ധതികള്‍ കൂടുതല്‍ പഠനം നടത്തി നടപ്പാക്കുമെന്നും സലിം പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്‌ ജി.സി.ഡി.എയുടെ പിന്തുണയുണ്ടാകും. നവകേരള നിര്‍മാണത്തിന്‌ തദ്ദേശ സ്‌ഥാപനങ്ങളെ കോര്‍ത്തിണക്കിയുള്ള പ്രവര്‍ത്തനമാണ്‌ നടന്നുവരുന്നത്‌. ഇതിന്‌ ജി.സി.ഡി.എ. നേതൃത്വപരമായ പങ്കുവഹിക്കുമെന്നും വി. സലിം പറഞ്ഞു. ജോണ്‍ ഫെര്‍ണാണ്ടസ്‌ എം.എല്‍.എ, മുന്‍ എം.പി. പി. രാജീവ്‌, സി.എന്‍. മോഹനന്‍, ടെല്‍ക്ക്‌ ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, അഡ്വ. സെബാസ്‌റ്റ്യന്‍ പോള്‍, ജി.സി.ഡി.എ. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ എ.ഐ. നജീബ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
സലിമിന്റെ മാതാപിതാക്കളായ അബൂബക്കര്‍, ഹസീന, സഹോദരങ്ങളായ അമീറുദ്ദീന്‍, ഷിഹാബുദ്ദീന്‍, ഭാര്യ അസ്‌മ ബീവി, മകള്‍ നിദ ഫാത്തിമ എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Ads by Google
Advertisement
Thursday 13 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW