Saturday, November 17, 2018 Last Updated 10 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.20 AM

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം

uploads/news/2018/09/248093/1.jpg

കോലഞ്ചേരി: കലാലയ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് കോളജില്‍ എസ്‌.എഫ്‌.ഐ കെ.എസ്‌.യു വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എട്ടോളം വിദ്യാര്‍ഥികള്‍ക്ക്‌ പരുക്കേറ്റു. ഇതില്‍ എസ്‌.എഫ്‌.ഐ യൂണിയന്‍ ചെയര്‍മാന്‍ അഖില്‍ പൗലോസിന്റെ തലക്ക്‌ ഗുരുതരമായി പരുക്കേറ്റ്‌ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുന്നതിനാല്‍ കോളജ്‌ ഒരു ദിവസത്തേക്ക്‌ അടച്ചതായി കോളജ്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം പത്താം തീയതി രാത്രിയില്‍ ഇരു വിഭാഗവും ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ കെ.എസ്‌.യുവിന്റെ ജിബിന്‍, നവീന്‍ എന്നിവര്‍ക്ക്‌ പരുക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്നലെ രാവിലെ ഉണ്ടായ സംഘര്‍ഷം. ഇരുവിഭാഗവുമായി ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ അനന്തു കൃഷ്‌ണന്‍കുട്ടി, കെ.എസ്‌.യുവിലെ സുലൈമാന്‍, സഫര്‍, ബേസില്‍, എല്‍ദോസ്‌ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. അനന്തു കൃഷ്‌ണന്‍കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളജിലും, മറ്റുള്ളവര്‍ പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലും ചികിത്സയിലുമാണ്‌. സംഘര്‍ഷത്തെ തുടര്‍ന്ന്‌ എസ്‌.എഫ്‌.ഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പ്രൈവറ്റ്‌ ബസ്‌റ്റാന്റിനടുത്തുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ ഓഫീസില്‍ ആക്രമണം നടത്തിയിരുന്നു.
ഇതില്‍ പ്രതിഷേധിച്ച്‌ നൂറ്‌ കണക്കിന്‌ കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വൈകിട്ട്‌ കോലഞ്ചേരി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനിടയില്‍ കോലഞ്ചേരി ടൗണിലെ സി.പി.എമ്മിന്റേയും, ഡി.വൈ.എഫ്‌.ഐയുടേയും കൊടിമരങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്‌. സംഭവത്തെ തുടര്‍ന്ന്‌ കോലഞ്ചേരിയില്‍ സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുകയാണ്‌. സംഘര്‍ഷത്തില്‍ നാല്‌ കെ.എസ്‌.യു പ്രവര്‍ത്തകര്‍ക്കെതിരേ 308 വകുപ്പ്‌ പ്രകാരം കേസെടുത്തതായി പുത്തന്‍കുരിശ്‌ സി.ഐ സാജന്‍ സേവ്യര്‍ അറിയിച്ചു. കെ.എസ്‌.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ്‌ നടപടി സ്വീകരിക്കാത്തതാണ്‌ സംഘര്‍ഷത്തിന്‌ കാരണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അരുണ്‍ വാസു ആരോപിച്ചു. കോലഞ്ചേരിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്‌ വി.പി. സജീന്ദ്രന്‍ എം.എല്‍.എ, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.ജെ. ജേക്കബ്‌, കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം പ്ര?ഫ. എന്‍.പി. വര്‍ഗീസ്‌, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വര്‍ഗീസ്‌ ജോര്‍ജ്‌ പള്ളിക്കര, സി.പി. ജോയി, എം.ടി. ജോയി, ബി.ജയകുമാര്‍, ബിനീഷ്‌ പുല്യാട്ടേല്‍, സുജിത്‌ പോള്‍, ഗൗരി വേലായുധന്‍, ജെയിംസ്‌ പാറേക്കാട്ടില്‍, ജോര്‍ജ്‌ ചാലില്‍, വി.എം. ജോര്‍ജ്‌, അഡ്വ. സാജോ സഖറിയ ആന്‍ഡ്രൂസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 13 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW