Wednesday, September 12, 2018 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.02 AM

ട്രാഫിക്‌ സിഗ്നല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കും

uploads/news/2018/09/247852/4.jpg

കാഞ്ഞിരപ്പള്ളി: ഗതാഗതക്കുരുക്കഴിക്കാന്‍ നടപടിയുമായി ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍. ടൗണിലെ അശാസ്‌ത്രീയമായ ഗതാഗപരിഷ്‌ക്കരണത്തെ തുടര്‍ന്ന്‌ ഗതാഗതക്കുരുക്ക്‌ രൂക്ഷമാകുന്ന സാഹചര്യത്തിലാണ്‌ പഞ്ചായത്ത്‌ പരിഹാരവുമായി മുന്നിട്ടിറങ്ങിയത്‌.
ഇതിന്റെ ഭാഗമായി ആദ്യ യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷക്കീല നസീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ടൗണിലെ ട്രാഫിക്‌ സംവിധാനം താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കാന്‍ പഞ്ചായത്ത്‌ ട്രാഫിക്‌ കമ്മറ്റി തീരുമാനിച്ചു. പേട്ടജങ്‌ഷനിലെ ബസ്‌ സ്‌റ്റോപ്പുകള്‍ പുനക്രമീകരിക്കും. ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം തീരുമാനങ്ങള്‍ അറിയിച്ച്‌ അംഗീകാരം നേടിയ ശേഷം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു. പേട്ട ജങ്‌ഷനിലെ ഓട്ടോമാറ്റിക്‌ ട്രാഫിക്‌ സിഗ്നല്‍ സംവിധാനവും, ബസ്‌കാത്തിരിപ്പു കേന്ദ്രവും അടുത്തടുത്ത്‌ സ്‌ഥാപിച്ചതോടെ ടൗണിലെ ഗതാഗതകുരുക്ക്‌ വര്‍ധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കേറി ഗാതഗതം താറുമാറായപ്പോള്‍ ട്രാഫിക്‌ സിഗ്നല്‍ സംവിധാനം നിര്‍ത്തിവയ്‌ക്കുകയും ചെയ്‌തിരുന്നു.
ഇതേ തുടര്‍ന്നാണ്‌ ടൗണില്‍ ഗതാഗത പരിഷ്‌കാരങ്ങള്‍നടപ്പിലാക്കുന്നതിന്‌ വേണ്ടി പഞ്ചായത്ത്‌ ട്രാഫിക്‌ കമ്മിറ്റി വിളിച്ച്‌ ചേര്‍ത്തത്‌. പടിഞ്ഞാറ്‌ ഭാഗത്തേയ്‌ക്കുള്ള ബസുകളുടെ സ്‌റ്റോപ്പ്‌ കെ. എസ്‌. എഫ്‌. ഇ. ശാഖയ്‌ക്കു മുന്നിലേക്ക്‌ മാറ്റും.കിഴക്കോട്ടുള്ള ബസുകള്‍ ബസ്‌ കാത്തിരുപ്പ്‌ കേന്ദ്രത്തില്‍ നിന്നും 25 മീറ്റര്‍മുന്നോട്ടു മാറ്റി നിര്‍ത്തണം.
ഓട്ടോ ടാക്‌സി സ്‌റ്റാന്‍ഡുകള്‍ മാറ്റി സ്‌ഥാപിക്കും. ദേശീയ പാതയോരത്തെ അനധികൃത പാര്‍ക്കിങ്ങ്‌ നിരോധിക്കും, ടൗണില്‍നടപ്പാതകളിലും, വാഹനങ്ങളിലും വച്ചുള്ള കച്ചവടങ്ങള്‍ നിരോധിക്കും. പുത്തനങ്ങാടി റോഡ്‌ വണ്‍വേയാക്കും.,പുത്തനങ്ങാടി റോഡിലും ദേശീയ പാതയില്‍ പേട്ടക്കവല മുതല്‍ കുരിശുങ്കല്‍ വരെയുംഒരു വശത്ത്‌ മാത്രം പാര്‍ക്കിങ്‌ അനുവദിക്കും. ടൗണില്‍ തിരക്കേറിയ സമയങ്ങളായരാവിലെ എട്ടു മുതല്‍ പത്തു വരെയും വൈകിട്ട്‌ മൂന്നര മുതല്‍ അഞ്ചു വരെയും കയറ്റിറക്കു നിരോധിക്കാനും തീരുമാനിച്ചു.
ഈരാറ്റുപേട്ട വഴി എത്തി പൊന്‍കുന്നം, മണിമല ഭാഗത്തേയ്‌ക്ക്‌ പോകേണ്ട ചെറിയ വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാതെ കോവില്‍ക്കടവില്‍ നിന്നും ബിഷപ്‌സ്‌ ഹൗസ്‌ വഴി കുരിശുങ്കല്‍ ജങ്‌ഷനിലോ, കുന്നുംഭാഗത്തോ ദേശീയ പാതയില്‍ പ്രവേശിക്കണം.
ദേശീയ പാതയിലൂടെ പൊന്‍കുന്നം ഭാഗത്തു നിന്നും, മണിമല റോഡിലൂടെയും എത്തുന്ന ചെറിയ വാഹനങ്ങള്‍ കുരിശുങ്കല്‍ ജങ്‌ഷനില്‍ നിന്നും തിരിഞ്ഞു തമ്പലക്കാട്‌ റോഡിലൂടെ കോമണ്‍സ്‌ ക്ലബിന്‌ സമീപത്തെത്തി തിരിഞ്ഞ്‌ ആനക്കല്ലില്‍ ഈരാറ്റുപേട്ട റോഡില്‍ പ്രവേശിക്കണം. തീരുമാനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ്‌, പോലീസ്‌ അധികൃതര്‍ക്ക്‌ സമര്‍പ്പിച്ച്‌ അംഗീകാരം നേടിയ ശേഷമേ നടപ്പിലാക്കുകയുള്ളുവെന്നും പഞ്ചായത്ത്‌ അധികൃതര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 12 Sep 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW