Tuesday, November 20, 2018 Last Updated 19 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.02 AM

പ്രളയദുരിതാശ്വാസം സി.പി.എം. ഹൈജാക്ക്‌ ചെയ്യുന്നെന്ന്‌ കോണ്‍ഗ്രസ്‌

uploads/news/2018/09/247851/3.jpg

വൈക്കം: നാടിനെ തകര്‍ത്തെറിഞ്ഞ പ്രളയത്തിന്റെ ദുരിതാശ്വാസ വിതരണം സി.പി.എം തട്ടിയെടുക്കുകയാണെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു.
പ്രളയദുരിതാശ്വാസ സഹായ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ താലൂക്ക്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി.
പ്രളയം പൂര്‍ണമായി വിഴുങ്ങിയ ഉദയനാപുരം, തലയാഴം പഞ്ചായത്തുകളിലെ അര്‍ഹതപ്പെട്ട ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ സഹായഹസ്‌തങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. സമാനമായ അവസ്‌ഥയാണ്‌ മണ്‌ഡലത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും.
സി.പി.എമ്മിന്റെ ജനപ്രതിനിധികള്‍ ഇഷ്‌ടപ്പെട്ടവര്‍ക്കുമാത്രം സഹായങ്ങള്‍ ഉറപ്പുവരുത്തുന്നു. ഇതിനു കുടപിടിക്കുവാന്‍ പാര്‍ട്ടിക്കാരായ ചില ഉദ്യോഗസ്‌ഥരുമുണ്ട്‌. ഇതിനൊന്നും മാറ്റമുണ്ടായില്ലെങ്കില്‍ ഉദ്യോഗസ്‌ഥരെ വഴി തടയുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക്‌ പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്ന്‌ സമരം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ കെ.പി.സി.സി നിര്‍വാഹകസമിതി അംഗം വി.വി സത്യന്‍ പറഞ്ഞു.
പ്രളയദുരിതാശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം അടിയന്തിരമായി നല്‍കണം. അല്ലാതെ രാഷ്‌ട്രീയം കളിക്കരുത്‌.
അര്‍ബന്‍ബാങ്കിനുസമീപത്തെ ഗാന്ധിപ്രതിമയ്‌ക്ക്‌ മുന്നില്‍ നിന്നാണ്‌ മാര്‍ച്ച്‌ ആരംഭിച്ചത്‌. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു.ജെയ്‌ജോണ്‍ പേരയില്‍, മോഹന്‍ ഡി.ബാബു, വിജയമ്മ ബാബു, ബി.അനില്‍കുമാര്‍, ഷാജി വല്ലൂത്തറ എന്നിവര്‍ പ്രസംഗിച്ചു.
പ്രകടനത്തിന്‌ പി.വി വിവേക്‌, ബി.ചന്ദ്രശേഖരന്‍, ടി.എസ്‌ സെബാസ്‌റ്റ്യന്‍, ഇടവട്ടം ജയകുമാര്‍, കെ.ജി ജനാര്‍ദ്ദനന്‍, ജോണി തോട്ടുങ്കല്‍, ജോയി ചെത്തിയില്‍, ജോര്‍ജ്‌ജ്‌ വര്‍ഗീസ്‌, കെ.വി ചിത്രാംഗദന്‍, പി.എന്‍ കിഷോര്‍കുമാര്‍, ശ്രീരാജ്‌, പി.എന്‍ പ്രതാപന്‍, ഷാജി മുഹമ്മദ്‌, ശ്രീദേവി അനിരുദ്ധന്‍, പി.ഡി ജോര്‍ജ്‌ജ്‌, എം.ഗോപാലകൃഷ്‌ണന്‍, എസ്‌.മനോജ്‌കുമാര്‍, ബീന മോഹനന്‍, വൈക്കം ജയന്‍, പി.വി ജയന്തന്‍, ടി.അനില്‍കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, കെ.കെ സചിവോത്തമന്‍, എം.ടി അനില്‍കുമാര്‍, സുമ കുസുമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 12 Sep 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW