Thursday, November 15, 2018 Last Updated 15 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.02 AM

കൊടൂപ്പാടത്ത്‌ വീണ്ടും വിത്ത്‌ വിതച്ചു

uploads/news/2018/09/247850/2.jpg

വൈക്കം: പ്രളയം ദുരിതം വിതച്ച മണ്ണില്‍ കൃഷിയുടെ പച്ചപ്പിനായി വീണ്ടും വിത്ത്‌ വിതച്ചു. മറവന്‍തുരത്ത്‌ ഗ്രാമപഞ്ചായത്തിലെ കൊടൂപ്പാടത്തെ രണ്ടര ഏക്കര്‍ സ്‌ഥലത്താണ്‌ ഹരിത സമൃദ്ധി കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നത്‌. വെള്ളപ്പൊക്കത്തില്‍ ഒരു ലക്ഷം രൂപയുടെ നഷ്‌ടമാണ്‌ സംഘത്തിനുണ്ടായത്‌. ഓണകൃഷിയും നശിച്ചു.
വീണ്ടും കര്‍ഷകരുടെ കൂട്ടായ്‌മയില്‍ ഇവിടെ കൃഷിയിറക്കുകയാണ്‌. പയര്‍, വെള്ളിരി, കുമ്പളം, മത്തന്‍, കപ്പ തുടങ്ങിയ ഇനം കൃഷികളാണ്‌ നടത്തുന്നത്‌. വിത്തുനടീല്‍ മറവന്‍തുരത്ത്‌ കൃഷി ഓഫീസര്‍ റെയ്‌ച്ചല്‍ സോഫിയ ഉദ്‌ഘാടനം ചെയ്‌തു.
കൃഷി അസി. ഓഫീസര്‍ ബീന, സംഘം പ്രസിഡന്റ്‌ പ്രജീഷ്‌ നെടുംമ്പറം, സെക്രട്ടറി സുന്ദരന്‍ നളന്ദ, ട്രഷറര്‍ മോഹനന്‍ അമ്പാടി, സജി തട്ടാന്റെതറ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 12 Sep 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW