Sunday, November 18, 2018 Last Updated 21 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.01 AM

പ്രളയ മേഖലയിലെ ഇലക്‌ട്രോണിക്‌ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കും

കോട്ടയം: പ്രളയാനന്തരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഇലക്‌ട്രോണിക്‌ മാലിന്യങ്ങള്‍ സംഭരിക്കാനൊരുങ്ങി ക്ലീന്‍ കേരള കമ്പനി. ഇതിനായി ശുചിത്വമിഷനുമായി ചേര്‍ന്നു പ്രത്യേക പദ്ധതി തയ്യാറാക്കി കഴിഞ്ഞു. ഇ മാലിന്യങ്ങള്‍ കുറഞ്ഞത്‌ ഒരു ലോഡ്‌ എങ്കിലുമുണ്ടെങ്കില്‍ ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കുമെന്നു കലക്‌ടര്‍ ഡോ. ബി.എസ്‌. തിരുമേനി പറഞ്ഞു. സംഭരിച്ച മാലിന്യങ്ങള്‍ ഹൈദരാബാദിലുള്ള റീസൈക്ലീങ്‌ കമ്പനിയ്‌ക്ക്‌ നല്‍കാനാണു തീരുമാനം.
ഓഫീസുകള്‍ക്ക്‌ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കി കഴിഞ്ഞു.നിലവിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കലക്‌ടര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ നിന്നും ക്ലീന്‍ കേരള കമ്പനി ഇതുവരെ സംഭരിച്ചത്‌ 12 ടണ്‍ പ്ലാസ്‌റ്റിക്‌ മാലിന്യമാണ്‌. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌ഥാപനങ്ങള്‍, വെള്ളം കയറിയ വീടുകള്‍, ഓഫീസുകള്‍, ജല സ്രോതസുകള്‍ തുടങ്ങിയവയാണു ക്ലീന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ ശുചീകരിച്ചത്‌.
ഹരിത കേരളം മിഷന്‍,ശുചിത്വമിഷന്‍, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ എന്നീ ഏജന്‍സികള്‍ക്കാണ്‌ ശുചീകരണ ചുമതല.
വകുപ്പു ഉദ്യോഗസ്‌ഥര്‍ക്കൊപ്പം വിവിധ ഏജന്‍സികളില്‍ നിന്നുള്ള 6000 വോളന്റിയേഴ്‌സും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ജില്ലയിലെ 15 പഞ്ചായത്തുകളിലാണ്‌ നിലവില്‍ ശുചീകരണം പൂര്‍ത്തിയായത്‌. ജൈവ അജൈവ പ്ലാസ്‌റ്റിക്ക്‌ മാലിന്യങ്ങള്‍ വേര്‍തിരിച്ച്‌ സംഭരിച്ചാണ്‌ സംസ്‌കരിക്കുന്നത്‌. ഇത്‌ ബ്രഹ്‌മപുരത്തെ റീസൈക്ലീങ്‌ കമ്പനിയിലേക്കാണ്‌ എത്തിക്കുന്നത്‌.
തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കു കീഴിലെ പ്ലാസ്‌റ്റിക്ക്‌ ഷ്രെഡിങ്‌ യൂണിറ്റുകളും ഇതിനായി ഉപയോഗിക്കും.ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു തദ്ദേശ ഭരണ വകുപ്പില്‍ നിന്നുള്ള 217 ഉദ്യോഗസ്‌ഥര്‍ക്കാണു ചുമതല.

Ads by Google
Advertisement
Wednesday 12 Sep 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW