Monday, November 19, 2018 Last Updated 21 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.01 AM

കൊതുകുകളെ തുരത്താന്‍ പദ്ധതിയുമായി കുറിച്ചി പഞ്ചായത്ത്‌

ചങ്ങനാശേരി: ആയുര്‍വേദ ചൂര്‍ണം പുകച്ചു കൊതുകുകളെ തുരത്താനുള്ള പദ്ധതിയുമായി കുറിച്ചി പഞ്ചായത്ത്‌. പദ്ധതിക്കു പിന്തുണയുമായി വിദ്യാര്‍ഥികളും.പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ഒരേസമയം ആയുര്‍വേദചൂര്‍ണം പുകച്ചു കൊതുകുകളെ ഇല്ലാതാക്കുകയാണു ലക്ഷ്യം.
20 വാര്‍ഡുകളിലെ 8500 വീടുകളെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയ്‌ക്കു നാലു ലക്ഷം രൂപയാണു പഞ്ചായത്തു വകയിരുത്തിയത്‌. രണ്ടാഴ്‌ച തുടര്‍ച്ചയായി നടപ്പാക്കുന്ന കൊതുകുനിര്‍മാര്‍ജന യജ്‌ഞത്തിന്‌ ആറു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 700 വിദ്യാര്‍ഥികളാണു പിന്തുണയുമായി രംഗത്തെത്തിയത്‌. ഈ കുട്ടികള്‍ കൊതുകുജന്യ പകര്‍ച്ചവ്യാധി പ്രതിരോധ ചൂര്‍ണം വീടുകളില്‍ വിതരണം ചെയ്‌തു. വീടൊന്നിന്‌ 50ഗ്രാം വീതമുള്ള മൂന്നു പാക്കറ്റുകളാണുനല്‍കുന്നത്‌.
കുറിച്ചി പഞ്ചായത്തും ആയുഷ്‌ ആയുര്‍വേദ പി.എച്ച്‌.സിയും സംയുക്‌തമായി നടപ്പാക്കുന്ന പദ്ധതിപഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മുളപ്പന്‍ചേരി ഉദ്‌ഘാടനം ചെയ്‌തു.ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. മിഥുന്‍ ജെ. കല്ലൂര്‍ നേത്യത്വം നല്‍കി. അഞ്ച്‌ ഗ്രാം ചൂര്‍ണം കനലിലിട്ടു പുകയ്‌ക്കും. കുന്തിരിക്കം, മഞ്ഞള്‍, ആര്യവേപ്പില, കൊട്ടം, അഷ്‌ടഗന്ധം എന്നിവയും ഒപ്പം ചേര്‍ക്കും.ഇത്തിത്താനം എച്ച്‌.എസ്‌.എസ്‌.,കുറിച്ചി എ.വി.എച്ച്‌.എസ്‌.എസ്‌., കുറിച്ചി ഗവ. എച്ച്‌.എസ്‌.എസ്‌., കോട്ടയം എം.ഡി. സെമിനാരി എച്ച്‌.എസ്‌.എസ്‌., ചങ്ങനാശേരി എന്‍.എസ്‌.എസ്‌.എച്ച്‌.എസ്‌.എസ്‌, കുറുമ്പനാടം സെന്റ്‌പീറ്റേഴ്‌സ്‌ എച്ച്‌.എസ്‌.എസ്‌. എന്നീ സ്‌കൂളുകളിലെ നാഷണല്‍ സര്‍വ്വീസ്‌ സ്‌കീം, സ്‌കൗട്ട്‌ ആന്‍ഡ്‌ ഗൈഡ്‌സ്‌, എന്‍.സി.സി. എന്നീ ക്‌ളബുകളിലെ കുട്ടികളാണു കൊതുകുജന്യ പകര്‍ച്ചവ്യാധി പ്രതിരോധ ചൂര്‍ണം വീടുകളില്‍ വിതരണം ചെയ്യുന്ന ജോലികളില്‍ പങ്കാളികളായത്‌.

Ads by Google
Advertisement
Wednesday 12 Sep 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW