Saturday, November 17, 2018 Last Updated 36 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.01 AM

മൊബൈല്‍ ടവറിനെതിരേ അരമനപ്പടിക്കാര്‍ സമരത്തിന്‌

ചങ്ങനാശേരി: ജനവാസ കേന്ദ്രമായ അരമനപ്പടിയില്‍ ബി.എസ്‌.എന്‍.എല്‍ പുതുതായി സ്‌ഥാപിക്കാനൊരുങ്ങുന്ന മൊബൈല്‍ ടവറിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത്‌.
ഇതിനെതിരെ അധികൃതര്‍ക്കു നിവേദനം സമര്‍പ്പിക്കുന്നതിനും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരം ആരംഭിക്കുന്നതിനും അരമനപ്പടി സ്‌റ്റാര്‍ റസിഡന്റ്‌സ്‌ അസോസിയേഷന്‍ പൊതുയോഗം തീരുമാനിച്ചു.
പ്രസിഡന്റ്‌ ജസ്‌റ്റിന്‍ ബ്രൂസ്‌ അധ്യക്ഷത വഹിച്ചു. ടവര്‍ നിര്‍മ്മാണത്തിനെതിരെ നഗരസഭാ സെക്രട്ടറിക്കു നല്‍കിയ പരാതിയെ തുടര്‍ന്നു ബന്ധപ്പെട്ടവര്‍ക്ക്‌ സ്‌റ്റോപ്പ്‌ മെമോ നല്‍കിയതായി വാര്‍ഡ്‌ കൗണ്‍സിലര്‍ യോഗത്തില്‍ അറിയിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ പ്രളയ ദുരിതാശ്വാസ ഭവന നിര്‍മ്മാണ ഫണ്ടിലേക്ക്‌ ഒരു ലക്ഷം രൂപാ നല്‍കുന്നതിനു യോഗം തീരുമാനിച്ചു. അസോസിയേഷന്‍ സ്‌ഥാപക സെക്രട്ടറി ജോസഫ്‌ ജി. മാറാട്ടുകളത്തില്‍ നിന്നും തുക സ്വീകരിച്ചു ഫണ്ടു പിരിവിന്റെ ഉദ്‌ഘാടനം നടത്തി. യോഗത്തില്‍ കൗണ്‍സിലര്‍ സിബിച്ചന്‍ തോമസ്‌, ജോസഫ്‌ ജി മാറാട്ടുകളം, സെബാസ്‌റ്റ്യന്‍ കുട്ടമ്പേരൂര്‍, ജോസുകുട്ടി പാറയ്‌ക്കല്‍, പ്രഫ. ബേബി ജോസഫ്‌, ഡോ. ഷംസുദീന്‍, ഡില്‍സണ്‍ കെ. വര്‍ഗീസ്‌, സെബാസ്‌റ്റ്യന്‍ അരീത്തറ, കുഞ്ഞോമ്മാച്ചന്‍ തുറവാതുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 12 Sep 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW