Wednesday, September 12, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.01 AM

നഗരത്തില്‍ ക്യാമറ പ്രഖ്യാപനം കടലാസിലൊതുങ്ങി

ചങ്ങനാശേരി: നഗരത്തില്‍ സുരക്ഷിത വലയത്തിലാകുമെന്ന്‌ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടു രണ്ടു വര്‍ഷം പൂര്‍ത്തിയായി. ഇതുവരെയും ഉത്തരവാദിത്വപെട്ടവര്‍ക്കു പ്രഖ്യാപനത്തില്‍ നിന്നും മൂന്നോട്ടു പോകുവാന്‍ സാധിച്ചിട്ടില്ല.
നഗരത്തെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പോലീസും നഗരസഭയും ചേര്‍ന്നാണു ക്യാമറകള്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ചത്‌. ഇനിയും നടപ്പായിട്ടില്ല.
നഗരത്തിന്റെ 15 കേന്ദ്രങ്ങളില്‍ ക്യാമറകള്‍ സ്‌ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. 10 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ഇതിനായി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിരുന്നു.
ചങ്ങനാശേരിയെ കുറ്റകൃത്യങ്ങളില്‍ നിന്നു മോചിപ്പിക്കുന്നതിന്റെ ഭാഗമായാണു ക്യാമറകള്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ചത്‌. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ക്യാമറകള്‍ സ്‌ഥാപിക്കാന്‍ ലക്ഷ്യമിട്ടിരുന്നു.ബസ്‌ സ്‌റ്റാഡുകള്‍, തിയേറ്ററുകള്‍, പ്രധാന ജങ്‌ഷനുകള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ എന്നിവയോടെല്ലാം ചേര്‍ന്നു നിരീക്ഷണ ക്യാമറകള്‍ വരുമെന്നായിരുന്നു പ്രഖ്യാപനം. ചങ്ങനാശേരി പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഓഫീസിലാകും നിരീക്ഷണ സംവിധാനം സ്‌ഥാപിക്കുക എന്നും ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായി. ഇവിടെ നിന്നു നഗരത്തിലെ സംഭവങ്ങള്‍ വിലയിരുത്തി ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടല്‍.
പദ്ധതിയുമായി സഹകരിക്കുന്നതിനു വ്യാപാരികളും സന്നദ്ധത അറിയിച്ചിരുന്നു. പ്രധാന വ്യാപാര സ്‌ഥാപനങ്ങളില്‍ സ്‌ഥാപിക്കുന്ന ക്യാമറകളില്‍ ഒന്നു റോഡിലേക്കുദര്‍ശനമായിട്ടാകാനും ഇതു വഴി വ്യാപാരസ്‌ഥാപനങ്ങളുടെ സമീപസ്‌ഥലങ്ങളും നിരീക്ഷണ വിധേയമാക്കാനും സാധിക്കുമായിരിന്നു. എന്നാല്‍ 2013 ലെ ഓണത്തിനു നിലവില്‍ വരുമെന്നു പ്രഖ്യാപിച്ച സംവിധാനം അഞ്ചു വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ കടലാസില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്‌. ഉത്തരവാദിത്വപെട്ടവര്‍ എത്രയുംപെട്ടെന്നു നഗരത്തെ ക്യാമറ കണ്ണിലാക്കിയാല്‍ രാത്രികാലങ്ങളില്‍ നടക്കുന്ന മോഷണത്തിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുപരിധിവരെ പരിഹാരമാകുമെന്നു നാട്ടുകാരുടെ അഭിപ്രായം.

Ads by Google
Advertisement
Wednesday 12 Sep 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW