Friday, November 16, 2018 Last Updated 20 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.01 AM

നഗരത്തില്‍ മാലിന്യം കുന്നുകൂടുന്നു തെരുവുനായ്‌ക്കള്‍ പെരുകുന്നു

ചങ്ങനാശേരി: നഗരത്തിലെ ഇടവഴികളിലും ബൈപാസ്‌ റോഡുകളിലും വീടുകളിലെ മാലിന്യങ്ങളും, അറവുശാലകളിലെ മാംസം വെയിസ്‌റ്റ്‌ കിറ്റുകളിലാക്കി വലിച്ചെറിയുന്നതും കാരണം തെരുവുനായ്‌ക്കകളുടെ ശല്യം വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്നു നാട്ടുകാര്‍.
ഏതാനും നാളുകള്‍ മാല്‍ന്യത്തിന്റെ ശല്യം കുറവുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഇടറോഡുകലില്‍ നടക്കുവാന്‍ പറ്രാത്ത രീതിയിലാണു പ്ലാസ്‌റ്റിക്‌ കിറ്റുകളിലാക്കി തള്ളുന്നത്‌.
ഇതിനെതിരെയാണു പ്രദേശവാസികള്‍ രംഗത്തു വന്നിരിക്കുന്നത്‌. മാലിന്യം വഴിയില്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നഗരസഭാ അധികൃതര്‍ ശക്‌തമായ നടപടി സ്വീകരിക്കുകയും പ്ലാസ്‌റ്റിക്‌ കിറ്റുകള്‍ പൂര്‍ണമായും ചങ്ങനാശേരി താലൂക്കില്‍ നിരോധിക്കുകയും ചെയ്‌താല്‍ മാലിന്യ പ്രശ്‌നം പരിഹരിക്കുവാന്‍ സാധിക്കുമെന്നു നാട്ടുകാര്‍ പറയുന്നു.
പൊതുവഴിയിലും ആള്‍താമസമില്ലാത്ത സ്‌ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമത്തിനു മുന്‍പില്‍ എത്തിക്കുവാന്‍ വേണ്ട നടപടിഎടുക്കണമെന്നു പ്രദേശവാസികള്‍ പറഞ്ഞു.
പെരുന്ന ധന്യാ തീയേറ്ററിനു സൈഡിലൂടെയുള്ള റോഡില്‍ മാലിന്യകെട്ടുകള്‍ തള്ളിയിരിക്കുന്നതുമൂലം നടക്കുവാന്‍ പോലും സാധിക്കുന്നില്ല. ദിവസേന നൂറുകണക്കിനു വിദ്യാര്‍ഥികളും നടക്കുന്ന ഇടറോഡില്‍കുടി മൂക്കുപൊത്താതെ വാഹനത്തില്‍പോലും സഞ്ചരിക്കുവാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. റോഡിലെ മാലിന്യം നീക്കി കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Wednesday 12 Sep 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW