Wednesday, September 12, 2018 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.32 AM

എസ്‌.എഫ്‌.ഐക്ക്‌ വിജയം

uploads/news/2018/09/247843/4.jpg

പത്തനംതിട്ട: മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ജില്ലയിലെ 21 കോളേജിലും എസ്‌എഫ്‌ഐ വിജയിച്ചു. കോന്നി എന്‍എസ്‌എസ്‌ കോളേജ്‌ , വി എന്‍ എസ ്‌കോളേജ്‌, എസ്‌ എ എസ്‌ കോളേജ്‌, എസ്‌ എന്‍ ഡി പി കോളേജ്‌, മുസിലിയാര്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജ്‌, സെന്റ്‌ തോമസ്‌ കോളേജ്‌, പെരുനാട്‌ ഐ എച്ച്‌ ആര്‍ ഡി കോളേജ്‌, ചിറ്റാര്‍ എസ്‌ എന്‍ കോളേജ്‌, തിരുവല്ല മാര്‍ത്തോമ കോളേജ്‌, പമ്പ ദേവസം ബോര്‍ഡ്‌ കോളേജ്‌, റാന്നി ഇടമുറി കോളേജ്‌, റാന്നി സെന്റ്‌ തോമസ്‌ കോളേജ്‌,പത്തനംതിട്ട ഇലന്തൂര്‍ ഗവ. കോളേജ്‌, ചൂട്ടിപ്പാറ ബികോം കോളജ്‌, സ്‌റ്റാര്‍സ്‌ കോളേജ്‌, ഫീഷറിസ്‌ കോളേജ്‌ ചൂട്ടിപ്പാറ, പത്തനംതിട്ട കതോലിക്കറ്റ്‌ കോളേജ്‌, കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളേജ്‌, മല്ലപ്പള്ളി ബി എ എം കോളേജ്‌ എന്നിവിടങ്ങളിലാണ്‌ എസ്‌ എഫ്‌ ഐയ്‌ക്ക്‌ തിളക്കമാര്‍ന്ന വിജയം നേടാനായത്‌. 35 കൗണ്‍സിലര്‍ സീറ്റിലും എസ ്‌എഫ ്‌ഐ സ്‌ഥാനാര്‍ഥികള്‍ വിജയിച്ചു.
വിജയത്തെ തുടര്‍ന്ന്‌ കോന്നിയില്‍ നടന്ന പ്രകടനം എസ്‌ എഫ്‌ ഐ ജില്ലാ പ്രസിഡന്റ്‌ റോബിന്‍ കെ. തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. എരിയാ പ്രസിഡന്റ്‌ മുഹമ്മദ്‌ അബാസ്‌ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി ജിബിന്‍ ജോര്‍ജ്‌, സംസ്‌ഥാന കമ്മിറ്റിയംഗം അഖില്‍ മോഹന്‍, ജില്ലാ കമ്മിറ്റിയംഗം ഷെഫീക്ക്‌, രേഷ്‌മ മറിയം റോയി , അനീഷ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ടയില്‍ നടന്ന പ്രകടനം എസ്‌ എഫ്‌ ഐ സംസ്‌ഥാന സെക്രട്ടറിയറ്റ്‌ അംഗം വിഷ്‌ണുഗോപാല്‍ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ സൂരജ്‌ എസ്‌ പിള്ള അധ്യക്ഷനായിരുന്നു. ശരത്ത്‌ ശശിന്ദ്രന്‍, അന്‍സില്‍ അഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു. വിജയികളെ അഭിവാദ്യം ചെയ്‌ത്‌ സി.പി.എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പ്ര?ഫ. ടികെജി നായര്‍, ഏരിയ സെക്രട്ടറി എന്‍ സജികുമാര്‍, ജില്ലാ കമ്മിറ്റിയംഗം ടി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Wednesday 12 Sep 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW