Monday, November 19, 2018 Last Updated 14 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.32 AM

ശബരിമല കന്നിമാസ പൂജയ്‌ക്ക്‌ ക്രമീകണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി

uploads/news/2018/09/247842/3.jpg

പത്തനംതിട്ട: കന്നിമാസപൂജയ്‌ക്കായി ശബരിമല നട 16-ന്‌ തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്‌ക്കലും ആവശ്യമായ എല്ലാ താത്‌ക്കാലിക സംവിധാനങ്ങളും പൂര്‍ത്തിയാക്കാന്‍ ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി.തോമസ്‌ വിവിധ വകുപ്പുകള്‍ക്ക്‌ നിര്‍ദേശം നല്‍കി. കന്നിമാസ പൂജകള്‍ക്ക്‌ ഏര്‍പ്പെടുത്തേണ്ട താത്‌ക്കാലിക സംവിധാനങ്ങളും ശബരിമല സീസണില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളും ചര്‍ച്ച ചെയ്യുന്നതിന്‌ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ്‌ മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തില്‍ വൈദ്യുതിവിതരണം തടസപ്പെട്ട പമ്പയില്‍ താത്‌ക്കാലികമായി വൈദ്യുതി പുനസ്‌ഥാപിച്ചിട്ടുണ്ട്‌. രണ്ട്‌ ദിവസത്തിനകം വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ്‌ ആരംഭിക്കുവാന്‍ കഴിയും.
ഇതോടെ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള കിയോസ്‌കുകളില്‍ കുടിവെള്ളം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. പമ്പയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയാണ്‌ ഇപ്പോള്‍ ഏറ്റെടുത്ത്‌ നടത്തിവരുന്നത്‌. ഇവരുമായി എല്ലാ വകുപ്പുകളും ഏകോപിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ ശ്രദ്ധിക്കണം.
ശബരിമല സീസണിലേതുപോലെ നിലയ്‌ക്കലില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി കൂടുതല്‍ ആര്‍ഒ പ്ലാന്റുകള്‍ രണ്ട്‌ ദിവസത്തിനുള്ളില്‍ സ്‌ഥാപിക്കുവാന്‍ മന്ത്രി വാട്ടര്‍ അതോറിറ്റിക്ക്‌ നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസപൂജയ്‌ക്ക്‌ തീര്‍ഥാടകര്‍ക്ക്‌ എത്തിച്ചേരുവാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുവാന്‍ സാധ്യതയുള്ളതിനാല്‍ പോലീസും മറ്റ്‌ വകുപ്പുകളും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. പമ്പയിലെ അടിസ്‌ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ നിലയ്‌ക്കലില്‍ ഒരുക്കണം. പമ്പ ഗതിമാറി ഒഴുകുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക്‌ സുരക്ഷിതമായി നദിയിലിറങ്ങി കുളിക്കുന്നതിനുള്ള താത്‌ക്കാലിക സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്‌. ഇതിന്‌ ദേവസ്വംബോര്‍ഡും പോലീസും ചേര്‍ന്ന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
കന്നിമാസപൂജയ്‌ക്ക്‌ ചെയിന്‍സര്‍വീസിനായി കെ.എസ്‌.ആര്‍.ടി.സി 60 ബസുകള്‍ എത്തിക്കും. ഇവ നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ 15 മുതല്‍ 20 മിനിട്ട്‌ വരെ ഇടവിട്ട്‌ സര്‍വീസ്‌ നടത്തും. ചെയിന്‍ സര്‍വീസുകള്‍ക്ക്‌ പുറമേ മറ്റ്‌ ഡിപ്പോകളില്‍ നിന്നുമെത്തുന്ന കെഎസ്‌ആര്‍ടിസി ബസുകളും ഉണ്ടാകും.
യോഗത്തില്‍ ജില്ലാ പൊലീസ്‌ മേധാവി ടി.നാരായണന്‍, എഡിഎം പി.റ്റി.എബ്രഹാം, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്‌ടര്‍ എസ്‌.ശിവപ്രസാദ്‌, ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, അയ്യപ്പസേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി വേലായുധന്‍ നായര്‍, വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 12 Sep 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW