Wednesday, September 12, 2018 Last Updated 10 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.32 AM

പ്രളയം: സഹായത്തിനായി ഓഫീസുകള്‍ കയറിയിറങ്ങി ജനം വലയുന്നു

uploads/news/2018/09/247840/1.jpg

കോഴഞ്ചേരി:വീടിനും കൃഷിയിടത്തിനും ഉണ്ടായ നാശനഷ്‌ടങ്ങള്‍ പരിഹരിക്കുന്ന ജോലികള്‍ക്ക്‌ ഒപ്പം സഹായത്തിനായി വിവിധ ഓഫീസുകള്‍ കയറി ഇറങ്ങിയും ജനങ്ങള്‍ മടുക്കുന്നു. എല്ലാത്തിനും ഏകജാലക നടപടികള്‍ അവതരിപ്പിക്കുന്ന സര്‍ക്കാര്‍ ദുരിത ബാധിത സഹായത്തിന്‌ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ല.
എല്ലാത്തിനും സമയ പരിധ യുള്ളതിനാല്‍ അതിവേഗം എല്ലായിടത്തും ഓടി എത്താനുള്ള പണം വേറെ കണ്ടെത്തണം. വില്ലേജ്‌ ഓഫീസ്‌, പഞ്ചായത്ത്‌ ഓഫീസ്‌,കൃഷി ഭവന്‍,മൃഗസംരക്ഷണ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നാണ്‌ സഹായത്തിനുള്ള അപേക്ഷകളും മറ്റും ലഭിക്കുന്നത്‌.ബാങ്ക്‌ രേഖകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ പണം എടുക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌. അക്കൗണ്ട്‌ നമ്പര്‍ പോലും കൈവശമില്ലാത്തവര്‍ക്ക്‌ പണം എടുക്കാന്‍ കഴിയുന്നുമില്ല.പുതിയ പാസ്‌ ബുക്ക്‌,എ.ടി.എം കാര്‍ഡ്‌ .ചെക്ക്‌ ബുക്ക്‌ എന്നിവ നല്‍കുന്നതിന്‌ പ്രളയത്തിന്‌ മുന്‍പുള്ള നിയമങ്ങള്‍ തന്നെയാണ്‌ ഇപ്പോഴും ഉള്ളത്‌. വായ്‌പ്പയുടെ കാര്യത്തിലും മറ്റും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമ്പോഴും സാധാരണക്കാര്‍ക്ക്‌ നഷ്‌ടപ്പെട്ട ബാങ്ക്‌ രേഖകള്‍
വേഗത്തിലും പിഴ ഈടാക്കാതെയും ലഭിക്കാനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്‌. ബാങ്ക്‌ ശാഖകള്‍ വരെ പൂര്‍ണമായും മുങ്ങിയ കോഴഞ്ചേരി, ആറന്മുള, അയിരൂര്‍, പുല്ലാട്‌, മാരാമണ്‍,എന്നിവിടങ്ങളിലെ ഉപഭോക്‌താക്കള്‍ പോലും ഇവക്കായി ഓടുകയാണ്‌. സ്വന്തം വീടുകളിലേക്ക്‌ തിരികെ കയറാന്‍ വലിയ തുക തന്നെ പലര്‍ക്കും വേണ്ടി വരുന്നു. പതിനായിരം രൂപ സര്‍ക്കാര്‍ സഹായം പ്രഖ്യാപനത്തില്‍ ഉണ്ടെങ്കിലും അര്‍ഹരായ നിരവധി പേര്‍ക്ക്‌ ഇനിയും ഇത്‌ ലഭ്യമായിട്ടില്ല. പോസ്‌റ്റ്‌ഓഫീസ്‌,കെ.എസ്‌.എഫ്‌.ഇ ,അടക്കമുള്ള സ്‌ഥാപനങ്ങളില്‍ നിന്നും പകരം രേഖകള്‍ കിട്ടാനുള്ള നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചിട്ടുമില്ല. ദുരിത ബാധിത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു
ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പാവപ്പെട്ടവരെ ഓട്ടത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.
പ്രളയത്തില്‍ അകപ്പെട്ട്‌ വീട്ടുപകരണങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ അവ വാങ്ങുവാനും അറ്റകുറ്റപണി നടത്തുവാനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തന്ന പലിശരഹിത വായ്‌പ കുടുംബശ്രീ സംവിധാനത്തില്‍ കൂടി നല്‌കുന്നതിനുള്ള വ്യവസ്‌ഥകള്‍ അടങ്ങിയ ഉത്തരവും നിരവധി പേരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്‌. കുടുംബശ്രീ യൂണിറ്റില്‍ അംഗങ്ങളായിരിക്കണം . അല്ലാത്തവരെ അംഗങ്ങളാക്കി വേണം ലോണ്‍ നല്‍കാന്‍ എന്നതാണ്‌ പ്രധാന ചട്ടം.
പ്രളയ ദുരിതാശ്വാസത്തിനിടെ പേരില്‍ പ്രാദേശിക നേതാക്കള്‍ തമ്മില്‍പോരടിക്കുന്നതല്ലാതെ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക്‌ ലഭിക്കുന്നില്ലെന്ന്‌ പരാതിയും ഏറുന്നുന്നുണ്ട്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW