Wednesday, February 20, 2019 Last Updated 23 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.32 AM

വിലക്കിന്‌ ഫലമില്ല; ദുരിതസഹായത്തില്‍നിന്ന്‌ ബാങ്ക്‌ പണം പിടിക്കുന്നു

പത്തനംതിട്ട : ദുരിതാശ്വാസ തുകയില്‍ നിന്ന്‌ ബാങ്കുകള്‍ പണം പിടിക്കരുതെന്ന നിര്‍ദ്ദേശം വീണ്ടും ലംഘിച്ചു.
പത്തനംതിട്ടയില്‍ വെള്ളം കയറി വീട്ടുപകരണങ്ങളും മറ്റും നശിച്ച കൊല്ലം കരിക്കോട്‌ സ്വദേശി എം.എന്‍. രതീഷ്‌ കുമാറിന്‌ കിട്ടിയ പണത്തില്‍ ഒരു ഭാഗമാണ്‌ ഫെഡറല്‍ ബാങ്ക്‌ മിനിമം ബാലന്‍സ്‌ ഇല്ലെന്ന പേരില്‍ പിടിച്ചത്‌.
സ്വകാര്യ കമ്പനി ജീവനക്കാരനായ രതീഷ്‌ പത്തനംതിട്ട പാറയടിയില്‍ ബില്‍ഡിങ്‌സ്‌ വക ഫ്‌്ളാറ്റിലാണ്‌ താമസിക്കുന്നത്‌. വെള്ളം പൊങ്ങി ഇവിടെ വലിയ നാശമാണ്‌ ഉണ്ടായത്‌.രതീഷിന്റെ വീട്ടുപകരണങ്ങള്‍ക്കൊപ്പം ലാപ്‌ടോപ്പും വസ്‌ത്രങ്ങളും എല്ലാം നഷ്‌ടമായിരുന്നു.
ഫെഡറല്‍ ബാങ്കിന്റെ ചാത്തന്നൂര്‍ ശാഖയിലെ അകൗണ്ട്‌ നമ്പരാണ്‌ രതീഷ്‌ റവന്യൂ അധികാരികള്‍ക്ക്‌ നല്‍കിയത്‌. 10,000 രൂപ ഇതിലേക്ക്‌ ലഭിച്ചു.
ഇതില്‍ നിന്ന്‌ 1800 രൂപയാണ്‌ മിനിമം തുക ഇല്ലായിരുന്നു എന്ന പേരില്‍ ബാങ്ക്‌ പിടിച്ചത്‌.ബാങ്കില്‍ തിരക്കിയപ്പോള്‍ മിനിമം ബാലന്‍സ്‌ ഇല്ലാത്തതിനാലാണ്‌ പണം പിടിച്ചതെന്ന്‌ മറുപടി കിട്ടി.
ദുരിതാശ്വാസ തുകയാണെന്ന്‌ അറിയിച്ചപ്പോള്‍ അത്തരം പണം പിടിക്കാന്‍ പാടില്ലന്ന ഔദ്യോഗിക അറിയിപ്പ്‌ കിട്ടിയില്ലന്നും അവര്‍ പറഞ്ഞു. വിവരം കാണിച്ച്‌ അപേക്ഷ നല്‍കാന്‍ മാനേജര്‍ നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസം റാന്നിയിലെ ഒരു ബാങ്കിലും സമാന അനുഭവം ഉണ്ടായിരുന്നു. സഹായധനം പിടിച്ചത്‌ വിവാദമായതിനെ തുടര്‍ന്ന്‌ മടക്കി നല്‍കി.

Ads by Google
Advertisement
Wednesday 12 Sep 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW