Wednesday, September 12, 2018 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.32 AM

പൊതുസ്‌ഥലത്തു തള്ളിയ മാലിന്യം നീക്കി

തിരുവല്ല: തീപ്പനി ഓവര്‍ബ്രിഡ്‌ജിനും സമീപത്തെയും റെയില്‍വേട്രാക്കിന സമീപത്തെ റോഡിലേയും മാലിന്യകൂമ്പാരം മുനിസിപ്പല്‍ ജീവനക്കാര്‍ നീക്കി. പലതവണ മാലിന്യം നീക്കിയാലും വീണ്ടും ഇവിടെത്തന്നെ നിക്ഷേപിക്കുക പതിവാണ്‌. ഈ ഭാഗങ്ങളില്‍ പലപ്പോഴും മാലിന്യം കുന്നോളമായി കിടക്കാറുണ്ട്‌. സമീപപ്രദേശത്തുള്ളവരുടെയും വാഹനങ്ങളില്‍ വരുന്നവരുടേയും സ്‌ഥിരം ഡമ്പിങ്‌ യാര്‍ഡ്‌ ആണ്‌ ഈ സ്‌ഥലങ്ങള്‍.
ജില്ലാ ആസ്‌ഥാനത്തുനിന്നും കിഴക്കന്‍ഭാഗങ്ങളില്‍ നിന്നുമൊക്കെയുള്ള യാത്രക്കാര്‍ ടി.കെ. റോഡില്‍ ഓവര്‍ ബ്രിഡ്‌ജിനടുത്തുള്ള സ്‌റ്റോപ്പിലിറങ്ങി റെയില്‍വേസ്‌റ്റേഷനിലേക്ക്‌ എത്താന്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന വഴിയിലാണു മാലിന്യം നിക്ഷേപിക്കുന്നത്‌. രാത്രിയും പകലുമായി ധാരാളം യാത്രക്കാര്‍ ട്രെയിനിറങ്ങി ടി.കെ. റോഡിലേക്ക്‌ പോകാനായി ഈ വഴി ഉപയോഗിക്കുന്നു.
തീപ്പനി ഓവര്‍ബ്രിഡ്‌ജിനു ചുവട്ടില്‍ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്‌ ശിക്ഷാര്‍ഹം എന്ന ബോര്‍ഡിന്‌ ചുവട്ടില്‍തന്നെ മാലിന്യം നിക്ഷേപിക്കുന്നത്‌ തുടരുകയാണ്‌. മുനിസിപ്പാലിറ്റി ജീവനക്കാര്‍ നീക്കംചെയ്‌തു കഴിഞ്ഞ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവിടെ വീണ്ടും മാലിന്യം നിക്ഷേപിക്കുകയാണു പതിവാകുകയാണ്‌.
മാലിന്യത്തില്‍നിന്നുള്ള അവശിഷ്‌ടങ്ങള്‍ ഭക്ഷിക്കാനായി പലപ്പോഴും നായ്‌ക്കളും കൂടും. അതിനാല്‍ പ്രഭാത നടത്തക്കാര്‍ക്കുപോലും ഇതുവഴി വരാന്‍ ഭയമാണ്‌.
ജനം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും ഫ്‌ളാറ്റുകളുടെ അടുത്തുമൊക്കെ ഡസ്‌റ്റ്‌് ബിന്നുകളോ മാലിന്യസംസ്‌കരണ സംവിധാനങ്ങളോ ഇല്ലാത്തതാണു നഗരപരിസരങ്ങളിലെ ജനവാസകേന്ദ്രങ്ങളിലെ മാലിന്യ നിക്ഷേപത്തിനു പ്രധാന കാരണം.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നമായി മാലിന്യസംസ്‌കരണം മാറിക്കൊണ്ടിരിക്കുന്ന അവസ്‌ഥയില്‍ വെള്ളപ്പൊക്കം ബാധിക്കാത്ത ഇവിടങ്ങളിലാണു മാലിന്യം തള്ളുന്നത്‌.
വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ടൗണില്‍ പല ഭാഗങ്ങളിലും ഡസ്‌റ്റ്‌ബിന്നുകള്‍ വച്ചിരുന്നു. ഇപ്പോള്‍ ടൗണില്‍ ഒരിടത്തും ഡസ്‌റ്റ്‌ബിന്നുകള്‍ ഇല്ല.
അവ പൂര്‍ണമായി നശിപ്പിക്കുകയോ നഷ്‌ടപ്പെടുകയോ ചെയ്‌തിട്ടുണ്ട്‌. നഗരത്തിലെ താമസക്കാരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. ഫ്‌ളാറ്റുകളുടെ എണ്ണവും കൂടി. ബഹുഭൂരിപക്ഷം ജനങ്ങളുടെയും പ്രശ്‌നം മാലിന്യം നിക്ഷേപിക്കാന്‍ സംവിധാനമില്ല എന്നതുതന്നെയാണ്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW