Thursday, November 15, 2018 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.32 AM

പാതയോരം കൈയടക്കി വഴിയോരകച്ചവടം

തിരുവല്ല: പാതയോരം കൈയടക്കി നടത്തുന്ന വഴിയോരക്കച്ചവടം മൂലം മാവേലിക്കര- തിരുവല്ല സംസ്‌ഥാന പാതയില്‍ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുന്നു. കുരിശുകവല മുതല്‍ പൊടിയാടി വരെയുള്ള ഭാഗത്താണ്‌ ഇത്തരക്കാരേറെയുമുള്ളത്‌. മണിപ്പുഴ ഭാഗത്തെ കൊടുംവളവില്‍ മാത്രം പാതയോരം കൈയേറി നടത്തുന്ന കച്ചവടം മൂലം രണ്ടു മാസത്തിനിടെ ആറോളം അപകടങ്ങളാണ്‌ ഉണ്ടായത്‌.
ദേവസ്വം ബോര്‍ഡ്‌ ഹൈസ്‌കൂളിന്‌ സമീപം മുതല്‍ പത്തോളം പച്ചക്കറിക്കച്ചവടക്കാരാണ്‌ പാതയോരം കൈയേറി ഷെഡ്‌ നിര്‍മിച്ചിരിക്കുന്നത്‌.
ഇവിടെ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ റോഡിലേക്കിറക്കി പാര്‍ക്ക്‌ ചെയ്യുന്നതാണ്‌ അപകടങ്ങള്‍ക്കു കാരണമാകുന്നത്‌. കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടത്തിയ മൂന്നു ശ്രമങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ചില രാഷ്‌ട്രീയ നേതാക്കളുടെ സമ്മര്‍ദമാണ്‌ ഒഴിപ്പിക്കലിനു തടസമായത്‌.
നഗരത്തില്‍ അരമനപ്പടി മുതല്‍ കാവുംഭാഗം അമ്പിളി ജങ്‌ഷന്‍ വരെയുള്ള ഭാഗത്തും റോഡിനിരുവശവും വഴിയോരക്കച്ചവടക്കാര്‍ കൈയടക്കിയിരിക്കുകയാണ്‌. റോഡിനിരുവശവും നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നടത്തുന്ന കച്ചവടം പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്‌.
പാതയോരം കൈയ്യേറി നിര്‍മിക്കുന്ന ഷെഡുകള്‍ വന്‍തുകയ്‌ക്ക്‌ മറിച്ചുവില്‍ക്കുന്നതും പതിവായിട്ടുണ്ട്‌. നഗര കച്ചവട നിയമപ്രകാരം സൗകര്യപ്രദമായ മറ്റൊരിടത്തേക്ക്‌ ഇത്തരം കച്ചവടക്കാരെ പുനരധിവസിപ്പിക്കേണ്ട ചുമതല നഗരസഭയ്‌ക്കാണ്‌.എന്നാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ ഇതുവരെയും തയാറായിട്ടില്ല.
നഗരസഭാ പരിധിയിലെ 206 കച്ചവടക്കാരില്‍ 194 പേര്‍ക്കും ലൈസന്‍സ്‌ നല്‍കിയതായി സെക്രട്ടറി പറഞ്ഞു. എന്നാല്‍ നഗരസഭ നിശ്‌ചയിച്ചിരിക്കുന്ന സ്‌ഥലത്തേക്ക്‌ കച്ചവടക്കാരെ മാറ്റാന്‍ വേണ്ട നടപടി സ്വീകരിക്കുന്നതില്‍ നഗരസഭാ അധികൃതര്‍ കടുത്ത അനാസ്‌ഥ കാട്ടുകയാണെന്നാണു പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതരുടെ ആരോപണം.

Ads by Google
Advertisement
Wednesday 12 Sep 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW