Friday, April 26, 2019 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.31 AM

ഭൂമി കണ്ടെത്താനായില്ല; ലൈഫ്‌ മിഷന്‍ പദ്ധതി പ്രതിസന്ധിയില്‍

uploads/news/2018/09/247833/2.jpg

കോഴിക്കോട്‌:ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്ക്‌ സൗജന്യമായി വീട്‌ നിര്‍മിച്ചുനല്‍കുന്നതിനുള്ള ലൈഫ്‌ മിഷന്‍ പദ്ധതി കോര്‍പറേഷനില്‍ പ്രതിസന്ധിയില്‍. പാര്‍പ്പിട സമുച്ചയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ നിശ്‌ചയിച്ച വിലയ്‌ക്കു ഭൂമി കിട്ടാത്തതാണ്‌ പ്രതിസന്ധിക്കു കാരണം.ഭൂമി നല്‍കാന്‍ തയാറുള്ളവരില്‍ നിന്നു താല്‍പര്യപത്രം ക്ഷണിച്ചുവെങ്കിലും ഉയര്‍ന്ന നിരക്കായതിനാല്‍ കോര്‍പറേഷന്‍ അവ തള്ളി. പുതുതായി ഒരു താല്‍പര്യപത്രം ലഭിച്ചിട്ടുണ്ട്‌. അത്‌ അടുത്ത ദിവസം ചേരുന്ന കമ്മിറ്റിയുടെ പരിഗണനയ്‌ക്കു വരും.
കോര്‍പറേഷന്‍ പ്രദേശത്ത്‌ ഭൂമിയും വീടുമില്ലാത്ത 9275 പേരാണ്‌ വീടിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നത്‌. ലൈഫ്‌ മിഷന്‍ പദ്ധതി രണ്ടാം ഘട്ടം നടപ്പാക്കുന്നതിനു ഏഴരക്കോടി രൂപയാണ്‌ കോര്‍പറേഷന്‍ മാറ്റിവച്ചിട്ടുള്ളത്‌. ഈ തുക കൊണ്ട്‌ കോര്‍പറേഷന്‍ പരിധിയില്‍ സ്‌ഥലം വാങ്ങി പാര്‍പ്പിട സമുച്ചയം നര്‍മിക്കുക അസാധ്യമാണെന്നാണ്‌ ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്‌. അരഏക്കര്‍ സ്‌ഥലമാണ്‌ പാര്‍പ്പിട സമുച്ചയം നിര്‍മിക്കാന്‍ വേണ്ടത്‌. അതാകട്ടെ വാഹന സൗകര്യം ഉള്ള പ്രദേശമായിരിക്കണം. പ്രവേശന കവാടത്തില്‍ വാഹനങ്ങള്‍ക്കുപോകാനും വരാനും ആവശ്യമായ വീതിവേണം.അടുത്തായി സ്‌കൂളും ആശുപത്രിയും അംഗന്‍വാടിയും വേണം. ഇത്തരത്തില്‍ കോര്‍പറേഷന്റെ നിര്‍ദേശങ്ങള്‍ നീളുന്നു. ഈ സൗകര്യങ്ങളോടെയുള്ള ഭൂമി ചുരുങ്ങിയ വിലയ്‌ക്ക് ആരും നല്‍കാന്‍ തയാറാകാത്തതാണ്‌ പദ്ധതി അനിശ്‌ചിതത്വത്തിലാകന്‍ കാരണം.
പത്രപരസ്യം നല്‍കി ആദ്യ തവണ അപേക്ഷ ക്ഷണിച്ചപ്പോള്‍ എട്ടുപേരാണ്‌ സ്‌ഥലം നല്‍കാന്‍ തയാറായി മുന്നോട്ടുവന്നത്‌. ഒരു സെന്റ്‌ സ്‌ഥലത്തിനു ഒന്നര ലക്ഷം മുതല്‍ 20 ലക്ഷം വരെ രൂപയാണ്‌ ഇവര്‍ ആവശ്യപ്പെട്ടത്‌.ഈ സ്‌ഥലം പരിശോധിച്ചപ്പോള്‍ കുറഞ്ഞ വില രേഖപ്പടുത്തിയ ഭൂമിക്ക്‌ അധികൃതര്‍ നിര്‍ദേശിച്ച സൗകര്യമുണ്ടായിരുന്നില്ല. പ്രവേശന കവാടത്തില്‍ നിശ്‌ചിത അകലമുണ്ടായിരുന്നില്ല. വാഹനങ്ങള്‍ക്ക്‌ എത്തിപ്പെടാനും ബദ്ധിമുട്ടുള്ളതായിരുന്നു. എന്നാല്‍,എല്ലാ മാനദണ്ഡവും പാലിക്കുന്ന ഭൂമിക്കാവട്ടെ ഉയര്‍ന്ന വിലയുമാണ്‌ ആവശ്യപ്പെട്ടത്‌.ഇതേതുടര്‍ന്ന്‌ എട്ട്‌ അപേക്ഷകളും കോര്‍പറേഷന്‍ തള്ളി. വീണ്ടും പത്രപരസ്യം നല്‍കി താല്‍പര്യപത്രം ക്ഷണിച്ചു. എന്നാല്‍ ഇത്തവണ അധികമാരും സ്‌ഥലം നല്‍കാന്‍ മുന്നോട്ടുവന്നില്ല. ഒരു അപേക്ഷ മാത്രമാണ്‌ ലഭിച്ചത്‌. ഇതു പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്കു നീങ്ങാനാണ്‌ ആലോചന.
എല്ലാ നിബന്ധനകളും പാലിച്ച്‌ കോര്‍പറേഷന്‍ പ്രദേശത്ത്‌ ഇത്തരം ഭൂമി കുറഞ്ഞ വിലയ്‌ക്കു കിട്ടില്ലെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നു. കോര്‍പറേഷനോടു ചേര്‍ന്നു കിടക്കുന്ന പഞ്ചായത്തുകളില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിക്കാനുള്ള അനുമതി നല്‍കിയാല്‍ മാത്രമേ പ്രശ്‌ന പരിഹാരമാവുകയുള്ളുവെന്നവര്‍ റപയുന്നു. കോര്‍റേഷന്‍ പ്രദേശത്തെ അപേക്ഷിച്ച്‌ ഗ്രാമപഞ്ചായത്തുകളില്‍ ഭൂമിക്ക്‌ വില കുറാവയതിനാല്‍ നിബന്ധനകളില്‍ ഇളവു വരുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്‌. കോര്‍പറേഷന്‍ പ്രദേശത്ത്‌ ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയുണ്ടോയെന്ന പരിശോധനയും നടക്കുന്നുണ്ട്‌. സ്വകാര്യ ഭൂമി വിട്ടുകിട്ടിയില്ലെങ്കില്‍ ഇത്തരം ഭൂമി ഏറ്റെടുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്‌.
കോര്‍പറേഷന്‍ പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്‌താക്കള്‍ക്കാണ്‌ പാര്‍പ്പിട സമുച്ചയം നിര്‍മിച്ചുനല്‍കുന്നത്‌. അതേസമയം സ്‌ഥലമുണ്ടായിട്ടും വീടില്ലാത്ത നിരവധി പേരുണ്ട്‌. അവരെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പടുത്തി നാലു ലക്ഷം രൂപ വീട്‌ നിര്‍മിക്കാന്‍ നല്‍കുന്നുണ്ട്‌. ഇത്തരത്തില്‍ 1200 അപേക്ഷകരണ്‌ കോര്‍പറേഷന്‍ പ്രദേശത്തുള്ളതെന്ന്‌ കോര്‍പറേഷനിലെ കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ റംസി ഇസ്‌മയില്‍ പറഞ്ഞു. പാര്‍പ്പിട സമുച്ചയം പണയാന്‍ ഭൂമി കണ്ടെത്തുന്നതിനു ഊര്‍ജിതശ്രമം നടന്നവരിയാണെന്ന്‌ അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവു വരുത്തിയാല്‍ മാത്രമേ നിലവിലുള്ള പ്രതിസന്ധിക്ക്‌ പരിഹാരം കാണാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതേസയം ഗ്രാമപഞ്ചായത്തുകളില്‍ ഈ പദ്ധതി 70 ശതമാനം ലക്ഷ്യം കണ്ടിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW