Wednesday, September 12, 2018 Last Updated 17 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.31 AM

യാത്രക്കാര്‍ കൂടുന്നു; ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകള്‍ വെട്ടിച്ചുരുക്കുന്നു

uploads/news/2018/09/247832/1.jpg

കോഴിക്കോട്‌:സംസ്‌ഥാനത്തെ ട്രെയിന്‍ യാത്രക്കാര്‍ ഓരോ ദിവസം കഴിയുന്തോറും കൂടി വരുന്നു.എന്നാല്‍ ഇതിനനുസരിച്ച്‌ യാത്രക്കാര്‍ക്ക്‌ സുഗമമായി യാത്ര ചെയ്ായന്‍ ആവശ്യമായ കമ്പാര്‍ട്ടുമെന്റുകള്‍ ഇല്ലാത്ത അവസ്‌ഥയാണ്‌ ഉള്ളത്‌.നിലവിലുള്ള കമ്പാര്‍ട്ടുമെന്റുകള്‍ പല ദിവസങ്ങളിലും വെട്ടിക്കുറച്ചു കൊണ്ടിരിക്കയാണ്‌.
വേഗതയേറിയ ഇന്റര്‍ സിറ്റിയിലും യശ്വന്ത്‌പൂര്‍ എക്‌സ്പ്രസിലുടക്കം കമ്പാര്‍ട്ടുമെന്റുകള്‍ കുറച്ചുകൊണ്ടാണ്‌ സര്‍വീസെന്ന്‌ യാത്രക്കാര്‍ പരാതിപ്പെടുന്നു. കോഴിക്കോടു നിന്നു തിരുവന്തപുരം, ചെന്നെ ഭാഗങ്ങളിലേക്കു പോകുന്ന ട്രെയിനുകളിലും ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌.ഈ ട്രെയിനുകളില്‍ യാത്രക്കാരെ കുത്തി നിറച്ചാണ്‌ സര്‍വ്വീസ്‌ നടത്തുന്നത്‌. ഓര്‍ഡിനറി കമ്പാര്‍ട്ടുമെന്റുകളിലാണ്‌ ഈ പ്രശ്‌നം ഇപ്പോള്‍ നിലവിലുള്ളത്‌. റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുമില്ല.
കേരളത്തില്‍ പൊതുവെ റെയില്‍വേ മേഖലയോട്‌ കേന്ദ്ര സര്‍ക്കാറും റെയില്‍വേയും അവഗണന തുടരുമ്പോഴാണ്‌ നിലവിലുള്ള ട്രെയിനുകളിലെ കമ്പാര്‍ട്ടുമെന്റുകള്‍ കൂടി ചുരുക്കി കൊണ്ടിരിക്കുന്നത്‌. യാത്രക്കാരോട്‌ റെയില്‍വേ ക്രൂരതയാണ്‌ കാണിക്കുന്നതെന്നാണ്‌ റെയില്‍വേ പാസഞ്ചേഴ്‌സ് പറയുന്നത്‌.കാലവര്‍ഷത്തില്‍ റോഡുകള്‍ താറുമാറായതിനാലാണ്‌ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ കൂടി വരാന്‍ കാരണമെന്നാണ്‌ അഭിപ്രായം. റോഡുകളെല്ലാം താറുമാറായി കിടക്കുകയാണ്‌.പൊതു വാഹന ഗതാഗതത്തിന്‌ കനത്ത വെല്ലുവിളിയാണ്‌ കാലവര്‍ഷ കെടുതി മൂലം ഉണ്ടായിരിക്കുന്നത്‌.
പ്രളയ സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ കേരളത്തിന്‌ അനുവദിക്കണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.എന്നാല്‍ ഈ ആവശ്യത്തോട്‌ മുഖം തിരിക്കുന്ന നയമാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്‌ പാലക്കാട്‌ റെയില്‍വേ ഡിവിഷന്‍ സ്‌ഥിതി ചെയ്യുന്ന പാലക്കാട്‌ ലോക്‌സഭ അംഗം എം.ബി രാജേഷ്‌ എം.പി കുറ്റപ്പെടുത്തി.പാലിക്കേണ്ട നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ്‌ റെയില്‍വേ കേരളത്തില്‍ ട്രെയിന്‍ സര്‍വ്വീസ്‌ മുന്നോട്ടു കൊണ്ടു പോകുന്നത്‌. യാത്രക്കാരെ കുത്തി നിറക്കുമ്പോള്‍ അപകടം വരെ സംഭവിക്കുന്നുണ്ട്‌. ആറുമാസം മുമ്പ്‌ തിരൂരില്‍ ഒരു യാത്രക്കാരന്‍ ട്രെയിനിലെ വാതിലിനു സമീപത്തു നില്‍ക്കുമ്പോള്‍ തെറിച്ചു വീണ സംഭവം വരെ ഉണ്ടായിട്ടുണ്ട്‌. ഇതൊന്നും റെയില്‍വേയുടെ കണക്കില്‍ പെടാതെ പോവുകയാണ്‌.
പല ട്രെയിനുകളിലും കമ്പാര്‍ട്ടുമെന്റുകളിലെ വാതില്‍ക്കലില്‍ യാത്രക്കാര്‍ ഇരിക്കുന്നത്‌ റെയില്‍വേ പോലിസും കാണാത്ത അവസ്‌ഥയാണ്‌ ഉള്ളത്‌. റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ മാത്രം സംരക്ഷണം നല്‍കിയാണ്‌ ട്രെയിനുകള്‍ ഓടി കൊണ്ടിരിക്കുന്നത്‌.
ഓര്‍ഡിനറി കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യുന്നവരോട്‌ ചിറ്റമ്മ നയമാണ്‌ റെയില്‍വേ കാണിക്കുന്നതെന്നാണ്‌ യാത്രക്കാര്‍ പരാതിപ്പെടുന്നത്‌. അവിടെ സൗകര്യങ്ങള്‍ തീരെ ഇല്ല. ഇതിനു പുറമെ മദ്യപാനികളുടെ വിളയാട്ടവും പോക്കറ്റടിയും വരെ നടന്നു വരുന്നു .രാത്രി സമയങ്ങളില്‍ ടിക്കറ്റ്‌ പരിശോധിക്കാന്‍ വരെ ഓര്‍ഡിനറി കമ്പാര്‍ട്ടുമെന്റുകളില്‍ ആരും ഇല്ലാത്ത അവസ്‌ഥയാണ്‌. പല ട്രെയിനുകളുടെയും ഓര്‍ഡിനറി കമ്പാര്‍ട്ടുമെന്റുകളിലെ ബാത്തു റുമുകളിലും മദ്യപാനമാണ്‌ നടന്നു വരുന്നത്‌. ഇത്‌ പലപ്പോഴും സ്‌ത്രീകളടക്കമുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക്‌ പല പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW