Wednesday, September 12, 2018 Last Updated 3 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.31 AM

തുക ചെക്കായും ഡ്രാഫ്‌റ്റായും സ്വീകരിക്കും: ജില്ലാ കലക്‌ടര്‍

കോഴിക്കോട്‌ : നവകേരള നിര്‍മ്മിതിയ്‌ക്കു വേണ്ടി മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന സിറ്റിംഗ്‌ ആരംഭിച്ചു. തിങ്കളാഴ്‌ച രാവിലെ വടകരയിലും വൈകീട്ട്‌ കുറ്റ്യാടിയിലും നടത്തിയ വിഭവ സമാഹരണത്തില്‍ ജനങ്ങള്‍ മികച്ച രീതിയിലാണ്‌ പ്രതികരിച്ചത്‌. സംഭാവന നല്‍കാനെത്തുന്ന വ്യക്‌തികളും സംഘടനകളും സ്‌ഥാപനങ്ങളും ചെക്കായും ഡിമാന്റ്‌ ഡ്രാഫ്‌റ്റായും തുക നല്‍കണമെന്നും സംഭാവന പണമായി സ്വീകരിക്കുന്നതല്ലെന്നും ജില്ലാ കളക്‌ടര്‍ യു വി ജോസ്‌ അറിയിച്ചു. ധനസമാഹരണത്തില്‍ വര്‍ധിച്ചു വരുന്ന തിരക്ക്‌ പരിഗണിച്ച്‌ ചെക്കും ഡ്രാഫ്‌റ്റും മുന്‍കൂട്ടി തയ്ായറാക്കി കൊണ്ടുവരേണ്ടതാണ്‌.ഇന്ന്‌ രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് 12 വരെ ഫറോക്ക്‌ എം.എല്‍.എ ഓഫീസിലും പകല്‍ മൂന്നു മുതല്‍ വൈകീട്ട്‌ ഏഴു വരെ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളിലും സംഭാവനകള്‍ സ്വീകരിക്കും. 13 ന്‌ രാവിലെ 9 മുതല്‍ 12 വരെ താമരശേരി റസ്‌റ്റ്ഹൗസിലും പകല്‍മൂന്നു മണി മുതല്‍ വൈകീട്ട്‌ ഏഴു വരെ മുക്കം സഹകരണ ബാങ്ക്‌ ഹാളിലുമാണ്‌ സിറ്റിംഗ.്‌

Ads by Google
Advertisement
Wednesday 12 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW